ത്രിപുര സംഘർഷം; സി പി എമിന്റെ രണ്ട് ഓഫിസുകൾ കത്തിച്ചു, പത്ത് പേർക്ക് പരിക്ക്

 


ത്രിപുര: (www.kvartha.com 09.09.2021) ത്രിപുരയിൽ ഉണ്ടായ സംഘർഷത്തിൽ പത്തുപേർക്ക് പരിക്ക്. സി പി എമിന്റെ രണ്ട് ഓഫീസുകളും, ആറ് വാഹനങ്ങളും അഗ്നിക്കിരയാക്കി.

മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയും അക്രമണമുണ്ടായി. നാല് മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം അക്രമ സംഭവങ്ങളുമാ‌യി ബന്ധപ്പെട്ട് നാലുപേരെ ത്രിപുര പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത മൂന്ന് പേർ തങ്ങളുടെ പ്രവർത്തകരാണെന്നാണ് സി പി എം പറയുന്നു. ബി ജെ പി പ്രവർത്തകരാണ് ആക്രമത്തിന് പിന്നിലെന്നാണ് ഇവർ ആരോപിക്കുന്നത്.

ത്രിപുര സംഘർഷം; സി പി എമിന്റെ രണ്ട് ഓഫിസുകൾ കത്തിച്ചു, പത്ത് പേർക്ക് പരിക്ക്


എന്നാൽ ആരേയും ആക്രമിച്ചിട്ടില്ലെന്നും ഏഴ് പ്രവർത്തകരെ സി പി എം ആക്രമിച്ച് പരിക്കേൽപ്പിച്ചതായാണ് ബിജെപി ആരോപിക്കുന്നത്.

ത്രിപുരയിൽ ബുധനാഴ്ചയാണ് സിപിഎം ഓഫീസുകൾക്ക് നേരെ വീണ്ടും അക്രമം ഉണ്ടായത്. സംസ്ഥാന തലസ്ഥാനമായ അഗർത്തലയിൽ സംസ്ഥാന കമിറ്റി ഓഫീസിന് മുന്നിൽ നിർത്തിയിട്ടുണ്ടായിരുന്ന വാഹനം അഗ്നിക്കിരയാക്കി.

Keywords:  News, Tripura, National, India, CPM, Party, Clash, Top-Headlines, Tripura police arrest 4 suspects in clashes targeting leader of opposition’s programme.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia