ത്രിപുര ആക്രമണം; എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലായിരുന്നു; പൊലീസ് അടുത്തുണ്ടായിട്ടും കാഴ്ചക്കാരായി നിന്നു; ആരോപണവുമായി സിപിഎം പൊളിറ്റ്ബ്യൂറോ

 


ന്യൂഡെൽഹി: (www.kvartha.com 09.09.2021) ത്രിപുരയിലെ അക്രമങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലാണെന്ന ആരോപണവുമായി സിപിഎം പൊളിറ്റ്ബ്യൂറോ. അക്രമങ്ങൾ നടക്കുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. എന്നിട്ടും ഇവർ കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നു. അക്രമം നടത്തിയ ബിജെപി പ്രവർത്തകർക്ക് കിട്ടുന്ന സംരക്ഷണം ഇതിന് പിന്നിലെ സംസ്ഥാന സർകാരിന്റെ ഒത്താശ തെളിയിക്കുന്നതാണെന്നും സി പി എം കുറ്റപ്പെടുത്തി.
 
ത്രിപുര ആക്രമണം; എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലായിരുന്നു; പൊലീസ് അടുത്തുണ്ടായിട്ടും കാഴ്ചക്കാരായി നിന്നു; ആരോപണവുമായി സിപിഎം പൊളിറ്റ്ബ്യൂറോ

അതേസമയം സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട പൊളിറ്റ് ബ്യൂറോ എല്ലാ പാർടി ഘടകങ്ങൾക്കും അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ നിർദേശം നൽകി.

ത്രിപുരയിൽ ബുധനാഴ്ചയാണ് സിപിഎം ഓഫീസുകൾക്ക് നേരെ അക്രമം ഉണ്ടായത്. സംസ്ഥാന തലസ്ഥാനമായ അഗർത്തലയിൽ സംസ്ഥാന കമിറ്റി ഓഫീസിന് മുന്നിൽ നിർത്തിയിട്ടുണ്ടായിരുന്ന വാഹനം അഗ്നിക്കിരയാക്കി.

അക്രമ സംഭവങ്ങളുമാ‌യി ബന്ധപ്പെട്ട് നാലുപേരെ ത്രിപുര പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇവരിൽ മൂന്ന് പേർ തങ്ങളുടെ പ്രവർത്തകരാണെന്നാണ് സി പി എം പറയുന്നത്. ബി ജെ പി പ്രവർത്തകർ ഓഫീസ് അടിച്ചു തകർക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തുവെന്നാണ് പ്രതിബാദി കലാം ദിനപത്രം റിപോർട് ചെയ്യുന്നത്.

Keywords: National, Top-Headlines, News, New Delhi, Assault, Case, Political party, Leader, CPM, Police, BJP, Politics, Tripura clash; CPM Politburo allegations against BJP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia