Follow KVARTHA on Google news Follow Us!
ad

ഹരിതയിലെ പെണ്‍കുട്ടികള്‍ സ്വഭാവദൂഷ്യമുള്ളവരാണെന്ന് വരുത്താന്‍ ശ്രമിച്ചു; ആത്മാഭിമാനം തങ്ങള്‍ക്കും വലുതാണ്, കുഞ്ഞാലിക്കുട്ടിക്ക് അടക്കം പരാതി നല്‍കിയെങ്കിലും ചാനലില്‍ പോയി പ്രശ്‌നം പരിഹരിച്ചോളാന്‍ പറഞ്ഞു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Politics,Allegation,Complaint,Trending,MSF,Kerala,
കോഴിക്കോട്: (www.kvartha.com 15.09.2021) പിരിച്ചുവിട്ട നടപടികള്‍കെതിരെ പ്രതികരണവുമായി ഹരിതയിലെ പ്രവര്‍ത്തകര്‍. തങ്ങള്‍ക്കും ആത്മാഭിമാനം വലുതാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. എം എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് പി കെ നവാസ് അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാണിച്ച് പാര്‍ടിക്ക് പരാതി കൊടുത്ത് 50 ദിവസത്തിന് ശേഷം മാത്രമാണ് തങ്ങള്‍ വനിതാ കമിഷനെ സമീപ്പിച്ചതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

പരാതി മെയിലില്‍ തന്നെ അയച്ച് നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചതാണ്. കുഞ്ഞാലിക്കുട്ടിക്ക് അടക്കം പരാതി നല്‍കിയിരുന്നു. നേതാക്കളെ നേരിട്ട് സന്ദര്‍ശിച്ചും പരാതി അറിയിച്ചിരുന്നു. അടിയന്തര വിഷയമായി പരിഗണിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

മാത്രമല്ല, ഞങ്ങളെ കേള്‍ക്കാന്‍ തയാറാകണമെന്ന് പലതവണ അഭ്യര്‍ഥിച്ചു.എന്നാല്‍ അതിനൊന്നും തയാറാകാതെ ഹരിതയിലെ പെണ്‍കുട്ടികള്‍ സ്വഭാവദൂഷ്യമുള്ളവരാണെന്ന് വരുത്താനാണ്ശ്രമം. പിഎംഎ സലാമിന്റെ പ്രതികരണം വേദനിപ്പിച്ചു. വനിതാ കമിഷന് പരാതി നല്‍കിയത് വലിയ കുറ്റമായി പറഞ്ഞു. 

Tried to make the girls in 'Haritha" look immoral; Self-esteem is high for them too, Kochi, News, Politics, Allegation, Complaint, Trending, MSF, Kerala

ചാനലില്‍ പോയി പ്രശ്‌നം പരിഹരിച്ചോളാന്‍ പറഞ്ഞു. പരാതി ഉള്‍കൊള്ളാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ പരാതി വ്യക്തികള്‍ക്ക് എതിരെയാണ് പാര്‍ടിക്ക് എതിരെയല്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

Keywords: Tried to make the girls in 'Haritha" look immoral; Self-esteem is high for them too, Kochi, News, Politics, Allegation, Complaint, Trending, MSF, Kerala.

Post a Comment