Follow KVARTHA on Google news Follow Us!
ad

4 ദിവസം മുലപ്പാല്‍ നല്‍കി മക്കളെ കാത്തു, സ്വന്തം മൂത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്തി; ഒടുവില്‍ 40കാരിക്ക് ദാരുണാന്ത്യം

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, News,Woman,Dead Body,Children,Boat Accident,World,
കരാകസ്: (www.kvartha.com 17.09.2021) നാലുദിവസം മുലപ്പാല്‍ നല്‍കി മക്കളെ കാത്തു, സ്വന്തം മൂത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്തിയ 40കാരിക്ക് ഒടുവില്‍ ദാരുണാന്ത്യം. വെനസ്വേലയില്‍ നിന്നുമാണ് വളരെ ഹൃദയഭേദകമായ വാര്‍ത്ത പുറത്തുവന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍വച്ച് യാത്രാബോട് തകര്‍ന്നതിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട ഒരു അമ്മയുടേയും മക്കളുടേയും ദുരന്ത കഥയാണിത്.

Tragic Venezuelan mother saved her two children after shipwreck by breast feeding them for four days while she drank her own urine before finally dying, News, Woman, Dead Body, Children, Boat Accident, World

സ്വന്തം ജീവന്‍ നല്‍കിയാണ് ആ അമ്മ തന്റെ ആയുസ് ഒടുങ്ങുവോളം മക്കളെ കാത്തത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രയ്ക്കിടെ ബോട് തകര്‍ന്നതിനെ തുടര്‍ന്നാണ് സംഘം നടുക്കടലില്‍ അകപ്പെട്ടത്.

തകര്‍ന്ന ബോടിന്റെ വെള്ളത്തില്‍ ഉയര്‍ന്നു കിടന്ന ഒരു ഭാഗത്താണ് മരിലി ഷാകോണ്‍ എന്ന 40കാരിയും അവരുടെ രണ്ടു മക്കളും പരിചാരകയും അടങ്ങുന്ന സംഘം രക്ഷ തേടിയത്. എന്നാല്‍ ഭക്ഷണമോ വെള്ളമോ കയ്യില്‍ കരുതാത്തത് കൊണ്ടുതന്നെ ആറുവയസുകാരനായ ജോസ് ഡേവിഡിന്റെയും രണ്ടു വയസുകാരിയായ മരിയയുടെയും ജീവന്‍ നിര്‍ത്തുന്നതിനായി മരിലി മുലപ്പാല്‍ നല്‍കുകയായിരുന്നു. നാലു ദിവസം അവര്‍ മക്കളെ ഇത്തരത്തില്‍ കാത്തു. ഈ ദിവസങ്ങളിലൊക്കെ സ്വന്തം മൂത്രം കുടിച്ചാണ് മരിലി മക്കളെ മുലയൂട്ടിയത്.

ഒടുവില്‍ കടലില്‍ അകപ്പെട്ട ബോടിലെ യാത്രക്കാരെ തിരഞ്ഞിറങ്ങിയ രക്ഷാസംഘം എത്തുമ്പോഴേക്കും യുവതി മരണത്തിന് കീഴടങ്ങിയിരുന്നു. കുട്ടികള്‍ അമ്മയുടെ മൃതദേഹത്തില്‍ ചേര്‍ന്നിരിക്കുന്ന വളരെ വേദനാജനകമായ കാഴ്ചയാണ് രക്ഷാ സംഘം കണ്ടത്. മൂത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചാണ് മരിലി മരിച്ചത്.

കുട്ടികള്‍ ഇരുവരും നിര്‍ജലീകരണവും സൂര്യതാപമേറ്റതും മൂലം തികച്ചും അവശ നിലയിലായിരുന്നു. കൊടും ചൂടിനെ അതിജീവിക്കാന്‍ ബോടിന്റെ തകര്‍ന്ന ഭാഗത്ത് അവശേഷിച്ച ചെറിയ ഫ്രിഡ്ജിനുള്ളിലാണ് ഇവര്‍കൊപ്പമുണ്ടായിരുന്ന യുവതി രക്ഷ നേടിയത്.

രക്ഷാസംഘം ഉടന്‍ തന്നെ മൂവരെയും ആശുപത്രിയില്‍ എത്തിച്ചു. വിശദമായ പരിശോധനയില്‍ ഇലക്ട്രോലൈറ്റുകളില്‍ കാര്യമായ കുറവ് വന്നതിനെ തുടര്‍ന്നാണ് മരിലിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതെന്ന് കണ്ടെത്തി. എന്നാല്‍ മരിലിയുടെ ഭര്‍ത്താവടക്കം ബോടിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കുട്ടികളെ സന്തോഷിപ്പിക്കാനാണ് സംഘം ദ്വീപിലേക്ക് യാത്ര പുറപ്പെട്ടത് എന്ന് മരിലിയുടെ പിതാവ് ഹംബേര്‍ടോ പറയുന്നു. ശക്തമായ തിരമാലകളെ തുടര്‍ന്നാണ് ബോട് തകര്‍ന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേ സമയം കുട്ടികളുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്നും അവര്‍ ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഒന്‍പത് പേരടങ്ങുന്ന സംഘം വെനസ്വേലയിലെ ഹിഗ്വെറോടില്‍ നിന്ന് സെപ്റ്റംബര്‍ മൂന്നിനാണ് ജനവാസമില്ലാത്ത കരീബിയന്‍ ദ്വീപായ ലാ ടോര്‍ടുഗയിലേക്ക് തോര്‍ ഡി ഹിഗ്വേറോട് എന്ന കപ്പലില്‍ യാത്രതിരിച്ചത്. സെപ്റ്റംബര്‍ അഞ്ചിന് തിരിച്ചുവരാനുള്ള തയാറെടുപ്പിലായിരുന്നു സംഘം.

Tragic Venezuelan mother saved her two children after shipwreck by breast feeding them for four days while she drank her own urine before finally dying, News, Woman, Dead Body, Children, Boat Accident, World


Keywords: Tragic Venezuelan mother saved her two children after shipwreck by breast feeding them for four days while she drank her own urine before finally dying, News, Woman, Dead Body, Children, Boat Accident, World.

Post a Comment