ഇസ്രാഈല്‍ താരത്തെ നേരിടുന്നത് ഒഴിവാക്കാന്‍ ടോക്യോ ഒളിംപിക്സില്‍ നിന്ന് പിന്മാറി; ജൂഡോ താരത്തിന് പത്ത് വര്‍ഷം വിലക്ക്, പരിശീലകനെതിരെയും നടപടി
Sep 14, 2021, 20:20 IST
ന്യൂഡെല്‍ഹി: (www.kvartha.com 14.09.2021) ഇസ്രാഈല്‍ താരത്തെ നേരിടുന്നത് ഒഴിവാക്കാന്‍ ടോക്യോ ഒളിംപിക്സില്‍ നിന്ന് പിന്മാറിയ ജൂഡോ താരത്തിന് പത്ത് വര്‍ഷം വിലക്കേര്‍പെടുത്തി രാജ്യാന്തര ജൂഡോ ഫെഡറേഷന്‍. അള്‍ജീരിയന്‍ താരം ഫേതി നൗറിനാണ് വിലക്കേര്‍പെടുത്തിയത്. മാത്രമല്ല, അദ്ദേഹത്തിന്റെ പരിശീലകന്‍ അമര്‍ ബെനിക് ലെഫിനും വിലക്കേര്‍പെടുത്തിയിട്ടുണ്ട്.
പിന്‍മാറ്റത്തിലൂടെ ഒളിംപിക് ചട്ടങ്ങളുടെ ലംഘനമാണ് ഫേതി നടത്തിയിരിക്കുന്നതെന്ന് രാജ്യാന്തര ഒളിംപിക് കമിറ്റി കണ്ടെത്തി. ഇതോടെ പരിശീലകന്റേയും ഫേതിയുടെയും അംഗീകരാരം റദ്ദാക്കിയ അള്‍ജീരിയന്‍ ഒളിംപിക് കമിറ്റി ഇരുവരെയും നാട്ടിലേക്ക് അയച്ചു.
ഇസ്രാഈല്‍ താരം തോഹര്‍ ബത്ബുലിനെ നേരിടുന്നതില്‍ നിന്നാണ് മൂന്നു തവണ ആഫ്രികന്‍ ചാമ്പ്യനായിട്ടുള്ള ഫേതി നൗറിന്‍ പിന്മാറിയത്. 73 കിലോഗ്രാം വിഭാഗത്തില്‍ നിന്നാണ് ഫേതി പിന്മാറിയത്.
മുഹമ്മദ് അബ്ദുര്‍ റസൂലുമായിട്ടായിരുന്നു ഫേതിയുടെ ആദ്യ റൗന്‍ഡ് മത്സരം. ഈ മത്സരം വിജയിച്ചാല്‍ രണ്ടാം റൗന്‍ഡില്‍ ഇസ്രാഈല്‍ താരമാണ് ഫേതിയുടെ എതിരാളി.
എന്നാല്‍ മത്സരത്തിന് നാലു ദിവസം മുന്‍പ് താന്‍ പിന്മാറുന്നതായി ഫേതി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ തീരുമാനം അള്‍ജീരിയന്‍ ജനതയോടുള്ള ആദരവിന്റെ ഭാഗമാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നുമായിരുന്നു ഫേതിയുടെ പ്രതികരണം.

Keywords: Tokyo Olympics: Algerian judoka Fethi Nourine and coach suspended for 10 years, New Delhi, News, Sports, Tokyo, Tokyo-Olympics-2021, Player, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.