അരീക്കോട്: (www.kvartha.com 16.09.2021) തന്‍ഡര്‍ ബോള്‍ട് കമാന്‍ഡോ കുഴഞ്ഞുവീണ് മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി കുമിച്ചിയില്‍ കുമാരന്റെ മകന്‍ സുനീഷ് (32) ആണ് മരിച്ചത്. 2012 ബാച് ഐ ആര്‍ ബി കമാന്‍ഡോ ആണ്. പരിശീലനത്തിനിടെയാണ് ക്ഷീണിതനായി കുഴഞ്ഞുവീണ് മരിച്ചത്.
അരീക്കോട് മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് ക്യാമ്പിലാണ് സംഭവം. രാവിലെ പരിശീലത്തിന് ഇടയില്‍ സുനീഷ് കുഴഞ്ഞു വിഴുകയായിരുന്നു. ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ടെത്തിനായി മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് അരീക്കോട് പൊലീസ് കേസെടുത്തു.