Follow KVARTHA on Google news Follow Us!
ad

100-ാമത്തെ കണ്‍മണിയും പിറന്നു; കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഗര്‍ഭിണികള്‍ക്ക് ആശ്വാസമായി തൃശൂര്‍ ജനറല്‍ ആശുപത്രി

Thrissur General Hospital provides relief to women during Covid crisis, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂർ: (www.kvartha.com 18.09.2021) കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ജില്ലയില്‍ മാത്യകാപരമായ പ്രവര്‍ത്തനം കാഴ്ച വെച്ച് തൃശൂര്‍ ജനറല്‍ ആശുപത്രി. കോവിഡ് 19 ബാധിതരായ ഗര്‍ഭിണികളുടെ പ്രസവം സ്വകാര്യമേഖലയിലെ ആശുപത്രികളടക്കം എല്ലാ ആശുപത്രികളിലും ഒരു വലിയ വെല്ലുവിളിയാണ്.

അങ്ങനെയൊരു സാഹചര്യത്തിലാണ് തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഗൈനകോളജി വിഭാഗം ആ വെല്ലുവിളി ഏറ്റെടുക്കുകയും കോവിഡ് ബാധിതരായ ഗര്‍ഭിണികളുടെ പ്രസവം ആശുപത്രിയില്‍ ആരംഭിക്കുകയും ചെയ്തത്.

News, Thrissur, Kerala, State, Top-Headlines, Hospital, COVID-19, Pregnant Woman, Thrissur General Hospital, Covid crisis,

ജില്ലയിൽ ഏറ്റവും അധികം പ്രസവം നടക്കുന്ന സാധാരണക്കാരുടെ ആശ്രയമായ ജനറല്‍ ആശുപത്രിയില്‍ ശനിയാഴ്ച 100-ാമത്തെ കോവിഡ് 19 ബാധിതയായ അമ്മയുടെ കണ്‍മണിയും പിറന്നിരിക്കുകയാണ്.

ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ ഗൈനകോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പെടെയുളള ആരോഗ്യപ്രവര്‍ത്തകരുടേയും മറ്റു പ്രധാന വിഭാഗങ്ങളായ ജനറല്‍ മെഡിസിന്‍, അനസ്തീഷ്യ, ശിശുരോഗം എന്നിവയിലെ ഡോക്ടര്‍മാരുടേയും ആത്മാര്‍ഥമായ പരിശ്രമത്തിന്‍റെ ഫലം കൂടിയാണ് ഇതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

Keywords: News, Thrissur, Kerala, State, Top-Headlines, Hospital, COVID-19, Pregnant Woman, Thrissur General Hospital, Covid crisis, Thrissur General Hospital provides relief to women during Covid crisis.
< !- START disable copy paste -->


Post a Comment