Follow KVARTHA on Google news Follow Us!
ad

സ്പോര്‍ട്സ് ക്വാട പട്ടികയില്‍ ഉള്‍പെട്ട 54 കായിക താരങ്ങള്‍ക്ക് ഇതുവരേയും നിയമനം നല്‍കിയില്ല; അനിശ്ചിത കാല സമരത്തിനൊരുങ്ങി താരങ്ങള്‍

The 54 athletes those who included in Sports Quota list have not yet been appointed; players are ready for an indefinite strike, #കേരളവാർത്തകൾ #ന്യൂസ്
തിരുവനന്തപുരം: (www.kvartha.com 14.09.2021) 10 കൊല്ലം മുന്‍പത്തെ സ്പോര്‍ട്സ് ക്വാട പട്ടികയില്‍ ഉള്‍പെട്ട 54 കായിക താരങ്ങള്‍ക്ക് ഇതുവരേയും നിയമനം നല്‍കിയില്ലെന്ന് ആരോപണം. നിയമനം നല്‍കാനുള്ള തീരുമാനം ഉണ്ടായെങ്കിലും ഫയല്‍ മാസങ്ങളായി ധനവകുപ്പില്‍ കുടുങ്ങികിടക്കുയാണെന്ന് കായിക താരങ്ങള്‍ പറഞ്ഞു.

ദേശീയ അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവെച്ച കേരളത്തിന്റെ അഭിമാനമായി മാറിയ താരങ്ങളാണ് നീതി ലഭിക്കാന്‍ വേണ്ടി തെരുവിലിറങ്ങിയത്. 2010-14 വര്‍ഷത്തെ 249 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാനായിരുന്നു കഴിഞ്ഞ എല്‍ ഡി എഫ് സര്‍കാരിന്റെ തീരുമാനം. അന്നത്തെ കായിക മന്ത്രി ഇപി ജയരാജന്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.

News, Thiruvananthapuram, Kerala, State, Indian athletes, Athletes, Top-Headlines,


ഇതില്‍ 195 താരങ്ങള്‍ക്കാണ് നിയമനം നല്‍കിയത്. ബാക്കിയുള്ള 54 പേരെ ഇതുവരേയും പരിഗണിച്ചിട്ടില്ല. എന്നാല്‍ 2015-20 വര്‍ഷത്തെ സ്പോര്‍ട്സ് ക്വാട നിയമനങ്ങള്‍ക്ക് സര്‍കാര്‍ നടപടി തുടങ്ങുകയും ചെയ്തിട്ടുണ്ട്. നിയമനം പ്രഖ്യാപിച്ച 249 പേര്‍ക്കും ജോലി നല്‍കി എന്ന് സര്‍കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പടുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും താരങ്ങള്‍ പറയുന്നു.

54 പേരുടെ കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ഞങ്ങളുടെ തീരുമാനമെന്ന് കായിക താരങ്ങള്‍ അറിയിച്ചു. അതേസമയം ഇവരുടെ നിയമനം സര്‍കാരിന്റെ പരിഗണനയിലുണ്ടെന്നും വേവലാതിപ്പെടേണ്ടെന്നുമാണ് കായികവകുപ്പിന്റെ വിശദീകരണം.

Keywords: News, Thiruvananthapuram, Kerala, State, Indian athletes, Athletes, Top-Headlines, The 54 athletes those who included in Sports Quota list have not yet been appointed; players are ready for an indefinite strike.
< !- START disable copy paste -->


Post a Comment