Follow KVARTHA on Google news Follow Us!
ad

പ്രസംഗത്തിനിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് മറന്ന ബൈഡന് സംഭവിച്ചത്! വൈറലായി വിഡിയോ ദൃശ്യങ്ങള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Washington,News,America,President,Video,Social Media,World,
വാഷിങ്ടണ്‍: (www.kvartha.com 16.09.2021) പ്രസംഗത്തിനിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് മറന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറ്റിയ അമളിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ചയാകുന്നത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും വൈറലായി.

രാഷ്ട്രതലവന്‍മാര്‍ തമ്മില്‍ പൊതുവേ നല്ല സൗഹൃദമായിരിക്കും. അത് ശത്രുരാജ്യമാണെങ്കില്‍ പോലും പരസ്പരം പേരെന്താണെന്ന് ചോദിക്കേണ്ട സാഹചര്യം പോലും ഉണ്ടാകില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അത്തരമൊരു രസകരമായ സംഭവം ഉണ്ടായി. പ്രസംഗത്തിനിടെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണിന്റെ പേര് മറന്ന അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ദാറ്റ് ഫെലോ ഫ്രം ഡൗണ്‍ അണ്ടര്‍ എന്നാണ് മോറിസണെ വിശേഷിപ്പിച്ചത്.

'That Fella Down Under': Joe Biden Forgets Australian Prime Minister's Name, Washington, News, America, President, Video, Social Media, World

ബ്രിടെനും, അമേരികയും, ഓസ്ട്രേലിയയും തമ്മിലുള്ള ഒരു ത്രിരാഷ്ട്ര കരാര്‍ പ്രഖ്യാപന ചടങ്ങിലാണ് സംഭവം. ചടങ്ങിന് ശേഷം ബ്രിടീഷ് പ്രധാനമന്ത്രിയോട് പേരെടുത്ത് നന്ദി പറഞ്ഞ ബൈഡന്‍ പക്ഷേ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് മാത്രം ഓര്‍ത്തെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടി.

തംപ്സ് അപ് ആംഗ്യം കാണിച്ചാണ് മോറിസണ്‍ ഇതിനോട് പ്രതികരിച്ചത്.

Keywords: 'That Fella Down Under': Joe Biden Forgets Australian Prime Minister's Name, Washington, News, America, President, Video, Social Media, World.

Post a Comment