13കാരിയുടെ മരണം; അധ്യാപകന്‍ അറസ്റ്റില്‍

ചട്ടഞ്ചാല്‍: (www.kvartha.com 19.09.2021) 13 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയായ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ വകുപ്പ് പ്രകാരവും ജെ ജെ ആക്ട് പ്രകാരവുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍കെതിരെ കേസെടുത്തത്. പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ ഉസ്മാനെയാണ് (25) ബേക്കല്‍ ഡിവൈഎസ്പി ഓഫിസില്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തത്. ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍, മേല്‍പറമ്പ് സി ഐ ടി ഉത്തംദാസ് എന്നിവരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്.

Teacher arrested in connection with the suicide of an eighth grade student, Kasaragod, News, Local News, Student, Death, Arrested, Kerala

174 സി ആര്‍ പി സി വകുപ്പിന് പുറമേ സെക്ഷന്‍ 12 റെഡ് വിത് 11 (5) പോക്സോ ആക്റ്റ് 2012, കൂടാതെ സെക്ഷന്‍ 75 ജെ ജെ ആക്റ്റ് എന്നിവ ചേര്‍ത്താണ് പൊലീസ് അധ്യാപകനെതിരേ കേസെടുത്തത്.

ഇന്‍സ്റ്റഗ്രാം വഴി അധ്യാപകന്‍ ചാറ്റിംഗ് നടത്തുകയും പെണ്‍കുട്ടിയും ഇയാളും തമ്മില്‍ പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും അയക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയതടക്കമുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യലില്‍ അധ്യാപകന്‍ ആദ്യം നിഷേധിച്ചെങ്കിലും തെളിവുകള്‍ നിരത്തിയതോടെ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ വിദഗ്ധന്റെ സഹായത്തോടെ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു വരികയാണ്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നിരന്തരമായി സമൂഹ മാധ്യമം വഴി ലൈംഗിക ചുവയുള്ള ചാറ്റിലൂടെ പിന്‍തുടര്‍ന്ന് മരണത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിന്റെ ആരോപണം. അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ഥിനിക്ക് സംരക്ഷകനാകേണ്ട വ്യക്തിയില്‍ നിന്നും മനപ്പൂര്‍വമുണ്ടായ ചൂഷണമാണെന്നും ഇത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മാനസികാഘാതമുണ്ടാക്കിയതായുമാണ് പോക്‌സോ കേസും ജെ ജെ ആക്റ്റും ചുമത്താന്‍ ഇടയാക്കിയിട്ടുള്ളതെന്നും അന്വേഷണസംഘം പറഞ്ഞു.

ഒളിവിലായിരുന്ന ഇയാള്‍ ഡി വൈ എഫ് ഐ ഓഫിസില്‍ നേരിട്ട് ഹാജരായതാണെന്നാണ് വിവരം.

വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ബാലാവകാശ കമിഷനും കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് ചീഫ്, ബേക്കല്‍ ഡി വൈ എസ് പി, മേല്‍പറമ്പ് പൊലീസ് ഹൗസ് ഓഫിസര്‍, ജില്ലാ ബാല സംരക്ഷണ ഓഫിസര്‍ എന്നിവരോട് ഒക്ടോബര്‍ നാലിനകം റിപോര്‍ട് നല്‍കാന്‍ കമിഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Keywords: Teacher arrested in connection with the suicide of an eighth grade student, Kasaragod, News, Local News, Student, Death, Arrested, Kerala.

Post a Comment

Previous Post Next Post