SWISS-TOWER 24/07/2023

അദ്ദേഹത്തെ അറിയില്ല, പ്രശ്നമെന്താണെന്നും അറിയില്ല; കോൺഗ്രസ് വിട്ട കെ പി അനിൽ കുമാറിനെ കുറിച്ച് താരിഖ് അൻവർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 14.09.2021) കോൺഗ്രസ്‌ വിട്ട കെ പി അനിൽകുമാറിനെ അറിയില്ലെന്ന് എഐസിസി ജനറൽ സെക്രടറി താരിഖ് അൻവർ. അദ്ദേഹത്തെ അറിയില്ല, പ്രശ്നമെന്താണെന്നും അറിയില്ല, കാര്യങ്ങൾ അന്വേഷിച്ച ശേഷമേ പ്രതികരിക്കാനാകൂവെന്നായിരുന്നു താരിഖ് അൻവർ പ്രതികരിച്ചത്. കാര്യങ്ങൾ കെപിസിസി നേതൃത്വത്തോട് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് കെപിസിസി മുൻ ജനറൽ സെക്രടറി കെ പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടത്. വാർത്താസമ്മേളനം നടത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കടുത്ത ആരോപണങ്ങളാണ് അനിൽകുമാർ ഉന്നയിച്ചത്.
Aster mims 04/11/2022

അദ്ദേഹത്തെ അറിയില്ല, പ്രശ്നമെന്താണെന്നും അറിയില്ല; കോൺഗ്രസ് വിട്ട കെ പി അനിൽ കുമാറിനെ കുറിച്ച് താരിഖ് അൻവർ

അതേസമയം വാർത്തസമ്മേളനത്തിന് ശേഷം എകെജി സെൻ്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സിപിഎമിലേക്ക് സ്വാഗതം ചെയ്തു.

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് എ കെ ജി സെന്ററിൽ എത്തിയ അനിൽകുമാറിനെ ചുവന്ന ഷാൾ അണിയച്ചാണ് കോടിയേരി സ്വീകരിച്ചത്. കോൺ​ഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരി​ഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ അനിൽകുമാറിന് നൽകേണ്ട പദവിയിൽ സി പി എം പിന്നീട് തീരുമാനമെടുക്കും.

Keywords:  News, New Delhi, Congress, UDF, Politics, India, National, Top-Headlines, Tariq Anwar, KP Anil Kumar, Tariq Anwar respons on KP Anil Kumar leaving Congress. 
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia