തമിഴ് യുവനടൻ ധ്രുവ് വിക്രമിന് 26 -ാം പിറന്നാൾ; ആശംസകളുമായി ആരാധകർ

 


ചെന്നൈ: (www.kvartha.com 23.09.2021) തമിഴ് സൂപെർസ്റ്റാർ വിക്രമിന്റെ മകനും യുവനടനുമായ ധ്രുവ് വിക്രമിന് വ്യാഴാഴ്ച 26 -ാം പിറന്നാൾ. താരത്തിന്റെ പിറന്നാൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അച്ഛനെ പോലത്തെന്നെ മകനെയും പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്.

ഗിരീശായ സംവിധാനം ചെയ്ത 2019 -ലെ ആദിത്യവർമ എന്ന ചിത്രത്തിലൂടെയാണ് ധ്രുവ് ആദ്യമായി അഭിനയരംഗത്തെത്തുന്നത്. ഈ ഒരു സിനിമയിലൂടെ തന്നെ ധ്രുവ് വിക്രം പ്രേക്ഷക മനസുകളിൽ ഇടം പിടിക്കുകയായിരുന്നു.

മികച്ച നവാഗത നടനുള്ള അനന്ത വികാരൻ അവാർഡും ആദിത്യവർമയിലെ അഭിനയത്തിന് ധ്രുവിന് ലഭിച്ചിട്ടുണ്ട്. വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയും അഭിനയിച്ച സന്ദീപ് വംഗ സംവിധാനം ചെയ്ത തെലുങ്ക് ബ്ലോക് ബസ്റ്റർ അർജുൻ റെഡ്ഢിയുടെ റീമേകായിരുന്നു ഈ സിനിമ.

തമിഴ് യുവനടൻ ധ്രുവ് വിക്രമിന് 26 -ാം പിറന്നാൾ; ആശംസകളുമായി ആരാധകർ

ധ്രുവിന് പിറന്നാൾ ആശംസകൾ ഒഴുകുകയാണ്. ആരാധകർ മാത്രമല്ല, നിരവധി സെലിബ്രിറ്റികളും അവരുടെ സാമൂഹ്യ മാധ്യമങ്ങളിൽ താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിട്ടുണ്ട്.

ജന്മദിനത്തിൽ ചിയാൻ വിക്രമിനൊപ്പമുള്ള ചില മികച്ച നിമിഷങ്ങളും ധ്രുവ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Keywords:  News, Chennai, Entertainment, Birthday Celebration, Birthday, Actor, Cinema, Film, Top-Headlines, Tamil young actor Dhruv Vikram's 26th birthday.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia