അജോ കുറ്റിക്കൻ
ഇടുക്കി: (www.kvartha.com 14.09.2021) തോട്ടം മേഖലയിലേക്ക് കടന്ന് കയറാൻ ആസൂത്രിത നീക്കങ്ങളുമായി തമിഴ് സംഘടനകൾ. മുല്ലപെരിയാർ പ്രശ്നം വീണ്ടും തമിഴ്നാട്ടിൽ സജീവമായതോടെ തമിഴ് - മലയാളം വികാരം ഇളക്കി വിടാനുള്ള ശ്രമങ്ങളാണ് തോട്ടം മേഖലയിലേക്ക് കടന്ന് കയറാന്‍ ശ്രമിക്കുന്ന തമിഴ് സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് റിപോർട്.
മുല്ലപ്പെരിയാര്‍ സമരകാലത്തും അതിന് ശേഷവും തമിഴരും മലയാളികളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ പലതവണ നടന്നു. തമിഴ് കര്‍ഷക സംഘടനകളുടെ പേരില്‍ തമിഴ് മക്കള്‍ക്ക് മൂന്നാര്‍ മേഖലയിലുള്ള അവകാശവാദം പ്രഖ്യാപിക്കുന്ന ഷോട് ഫിലിമുകളും ഡോക്യൂമെന്ററികളും സമീപകാലത്ത് പ്രചരിച്ചിരുന്നു.
വിടുതലൈ ചിരുതൈ, തമിഴ് ഈയക്കം എന്നീ പേരുകളിൽ പരസ്യമായും രഹസ്യമായും പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സാമുദായിക സംഘടനകള്‍ മൂന്നാറില്‍ തമിഴ് വികാരം ഇളക്കുന്നതിന് ശ്രമിക്കുന്നതായാണ് വിവരം.
ഇവരുടെ സ്വാധീനം തെളിയിക്കുന്നതാണ് ഐ ഐ എ ഡി എം കെയും മറ്റും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുകളില്‍ തോട്ടം മേഖലയില്‍ നേടുന്ന വിജയം. തമിഴ് രാഷ്ട്രീയത്തിലേത് പോലെ തിരഞ്ഞെടുപ്പ് കാലത്ത്, തോട്ടം തൊഴിലാളികളുടെ വലിയ സ്വപ്നമായ മിക്സിയും ടിവിയുമൊക്കെ യഥേഷ്ടം വിതരണം ചെയ്യപ്പെട്ടിരുന്നുവെന്നും റിപോർടുകളുണ്ട്. ലയങ്ങളില്‍ ഇന്നുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആകെ കണക്കെടുത്താല്‍ ഏറിയ പങ്കും പഴയ കലയ്ഞ്ചര്‍ ടിവിയും അമ്മ മിക്സിയുമൊക്കെയാണ്.

റേഷന്‍ വിതരണം സുഗമമല്ലാത്ത തോട്ടം മേഖലയില്‍ അടുത്ത കാലം വരെ തമിഴ്നാട്ടില്‍ നിന്നുള അരി വിതരണം ചെയ്തിരുന്നു. ഇലക്ഷന്‍ തിരക്കുകള്‍ ഒഴിഞ്ഞതോടെ ഇതിന് അയവ് വന്നിട്ടുണ്ടെങ്കിലും ഇന്നും മേഖലയില്‍ തമിഴ്നാട്ടിലെ റേഷൻ അരി ഉപയോഗിക്കുന്നവരുണ്ട്. ഇലക്ഷന്‍ സമയത്ത് ആയിരം സാരിയും പതിമൂന്ന് ലക്ഷം രൂപയുമാണ് മറയൂരില്‍ തോട്ടം മേഖലയില്‍ പ്രചരണത്തിന് എത്തിയ തമിഴ്നാട്ടിലെ പാര്‍ടി നേതാവിൽ നിന്ന് കണ്ടെടുത്തതെന്നാണ് വിവരം.
തമിഴ് വികാരം ആളികത്തിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം തോട്ടം തൊഴിലാളികളെ വോട് ചൂഷണത്തിന് വിധേയരാക്കുന്ന പ്രവണത മേഖലയില്‍ മലയാളം തമിഴ് പോരാട്ടങ്ങളുടെ തോത് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി ചെറുസമരങ്ങള്‍ സംഘടിപ്പിച്ചും തമിഴ് സംഘടനകള്‍ രംഗത്ത് സജീവമായിരിക്കുകയാണ്.
Keywords: Kerala, State, Idukki, Mullaperiyar Dam, Mullaperiyar, Tamilnadu, Kerala, State, Top-Headlines, News, Tamil organizations, Plantation area, Tamil organizations planned moves to infiltrate the plantation area.
< !- START disable copy paste -->