ചെന്നൈ: (www.kvartha.com 20.09.2021) ആറാംക്ലാസുകാരനായ മകന്റെ ഓണ്‍ലൈന്‍ പഠന ആവശ്യത്തിനുള്ള വാട്സാപ് ഗ്രൂപില്‍ അശ്ലീല വിഡിയോകള്‍ പങ്കുവെച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും ആവഡി സ്വദേശിയുമായ 39 കാരന്‍ ബി മനുസ്വാമിയാണ് അറസ്റ്റിലായത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
ഓണ്‍ലൈന്‍ പഠനത്തിനായി സ്‌കൂള്‍ അധികൃതരാണ് വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പെടുത്തി വാട്സാപ് ഗ്രൂപ് ആരംഭിച്ചത്. എന്നാല്‍ ശനിയാഴ്ച ആറാംക്ലാസുകാരനായ 11 കാരന്റെ പിതാവിന്റെ നമ്പറില്‍നിന്ന് തുടരെ തുടരെ അശ്ലീല വിഡിയോകള്‍ ഗ്രൂപിലേക്ക് അയക്കുകയായിരുന്നു. ഇതോടെ മറ്റുരക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിപ്പിക്കുകയും പരാതിപ്പെടുകയും ചെയ്തു. ഇതോടെയാണ് സ്‌കൂള്‍ അധികൃതര്‍ ആവഡി പൊലീസില്‍ പരാതി നല്‍കിയത്. ഞായറാഴ്ചയാണ് അറസ്റ്റ് നടന്നത്.
അതേസമയം, അശ്ലീല വിഡിയോകള്‍ വാട്സാപ് ഗ്രൂപില്‍ പങ്കുവെച്ചത് അബദ്ധത്തിലാണെന്നാണ് പ്രതിയുടെ മൊഴി. ആ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നുവെന്നും സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപിലേക്കാണ് വിഡിയോ അയക്കാന്‍ ഉദ്ദേശിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
Keywords: Tamil Nadu: Man shares immoral pics, videos on son’s school WhatsApp group; arrested, Chennai, News, Photo, Police, Arrested, Complaint, National.