സുശാന്ത് സിങ് രജ് പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ്; സുഹൃത്തായ ഹോടെല്‍ വ്യവസായി അറസ്റ്റില്‍


മുംബൈ: (www.kvartha.com 30.09.2021) ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ് പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുകളില്‍ സുശാന്തിന്റെ അടുത്ത സുഹൃത്ത് അറസ്റ്റില്‍. മുംബൈയിലെ ഹോടെല്‍ വ്യവസായിയുമായ കുനാല്‍ ജാനിയെയാണ് നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) ഖര്‍ ഏരിയായില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ രജ് പുതിന്റെ സുഹൃത്തായിരുന്ന കുനാല്‍ ജാനി ഒളിവിലായിരുന്നു.  

ബോളിവുഡ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് 2020 ജൂണിലാണ് സുശാന്ത് സിങ് രജ് പുതിനെ മുംബൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ സുശാന്ത് സിങ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയെയും സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 

News, National, India, Mumbai, Drugs, Case, Bollywood, Entertainment, Cine Actor, Actor, Actress, Sushant Singh Rajput drug case: NCB arrests the late actor's close friend Kunal Jani


മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി, സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ വീട്ടുവേലക്കാരന്‍ തുടങ്ങി 33 പേരെ പ്രതികളാക്കി നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പിച്ചിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട 33 പേരില്‍ എട്ടുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.  

സുശാന്ത് മരണം അന്വേഷിച്ച മയക്കുമരുന്ന് നിയന്ത്രണ ഏജന്‍സി സിനിമ വ്യവസായത്തിന് മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധമാണ് പ്രധാനമായി അന്വേഷിച്ചിരുന്നത്. അന്വേഷണത്തിനിടെ വിദേശ കറന്‍സി, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുള്‍പെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. വിവിധ മയക്കുമരുന്നുകളും പിടിച്ചെടുത്തു.    

ഇതേ തുടര്‍ന്ന്, ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, സാറ അലി ഖാന്‍, അര്‍ജുന്‍ രാംപാല്‍, ശ്രദ്ധ കപൂര്‍ തുടങ്ങി നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.

Keywords: News, National, India, Mumbai, Drugs, Case, Bollywood, Entertainment, Cine Actor, Actor, Actress, Sushant Singh Rajput drug case: NCB arrests the late actor's close friend Kunal Jani

Post a Comment

Previous Post Next Post