ശ്രീദേവിയുടെയും ഭര്‍ത്താവ് സതീശന്‍റെയും മൂന്നുവയസുള്ള ശിവാനിയുടെയും നീണ്ട വർഷത്തെ കാത്തിരിപ്പായിരുന്നു കഴിഞ്ഞ ദിവസം അവസാനിച്ചത്.
നടനും എംപിയുമായ സുരേഷ് ഗോപിയെത്തിയതോടെ ശ്രീദേവി സന്തോഷം കൊണ്ട് പൊട്ടി കരഞ്ഞു. 23 കൊല്ലം മുമ്പ് ജനസേവ ശിശുഭവനില്‍ വച്ചാണ് അനാഥയായ ശ്രീദേവിയെ സുരേഷ് ഗോപി ആദ്യമായി കാണുന്നത്. ജന്മം നൽകിയ അമ്മ തെരുവില്‍ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി. വിവാഹപ്രായമായപ്പോൾ അവള്‍ക്ക് പാലക്കാടുനിന്ന് സതീശന്‍റെ ആലോചനയെത്തുകയായിരുന്നു.
വിവാഹശേഷം സതീശന്‍റെ വീട്ടുകാരില്‍ നിന്ന് നല്ല അനുഭവമല്ല ഇരുവര്‍ക്കുമുണ്ടായത്. മറ്റു മാര്‍ഗമില്ലാതായതോടെ ഫാന്‍സി കടയുടെ പിന്നിലെ ഒറ്റ മുറിയില്‍ ഇവര്‍ ജീവിതം തുടങ്ങി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടിക്കായി സുരേഷ് ഗോപി പാലക്കാട് എത്തിയത് അറിഞ്ഞാണ് കാണാന്‍ ആഗ്രഹമുണ്ടെന്ന് ഇവര്‍ എംപിയെ അറിയിച്ചത്. കൈനിറയെ പലഹാരവുമായാണ് സുരേഷ് ഗോപി കാവിശേരിയിലെത്തിയത്. സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയുണ്ട് ഇന്ന് ശ്രീദേവിക്ക്.
Keywords: News, Kochi, Kerala, State, Top-Headlines, Suresh Gopi, Actor, Entertainment, Suresh Gopi visits Sreedevi one who rescued from street.
< !- START disable copy paste -->