Follow KVARTHA on Google news Follow Us!
ad

അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കള്‍ വരും; അത്തരം മോഹങ്ങളൊന്നും ഇല്ല; ബി ജെ പി സംസ്ഥാന അധ്യക്ഷനായി നിയമിതനാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടനും എംപിയുമായ സുരേഷ് ഗോപി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,BJP,Suresh Gopi,Kerala,
തിരുവനന്തപുരം: (www.kvartha.com 19.09.2021) അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കള്‍ വരുമെന്നും അത്തരം മോഹങ്ങളൊന്നും തനിക്കില്ലെന്നും, അതിന് വേണ്ടി ഒരു തയാറെടുപ്പും താന്‍ നടത്തിയിട്ടില്ലെന്നും നടനും എംപിയുമായ സുരേഷ് ഗോപി. ബി ജെ പി സംസ്ഥാന അധ്യക്ഷനായി നിയമിതനാകുമെന്ന അഭ്യൂഹങ്ങള്‍കെതിരെയാണ് താരത്തിന്റെ പ്രതികരണം.

Suresh Gopi says no plan to become party chief in Kerala, Thiruvananthapuram, News, Politics, BJP, Suresh Gopi, Kerala

പാര്‍ടി അധ്യക്ഷനാകണമെന്ന ഉദ്ദേശം ഒരുകാലത്തുമുണ്ടായിട്ടില്ല. അതിലേക്ക് എത്തണമെങ്കില്‍ ഇനിയും ഒരുപാട് രാഷ്ട്രീയപാടവം നേടിയെടുക്കേണ്ടതുണ്ടെന്നും താരം പ്രതികരിച്ചു. നല്ലവരായ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി അവര്‍കൊപ്പം മുന്നില്‍ ഓടാന്‍ തയാറായി നില്‍ക്കുകയാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.

പാര്‍ടി അധ്യക്ഷ സ്ഥാനത്തേക്കൊക്കെ രാഷ്ട്രീയപാടവമുള്ള നേതാക്കള്‍ വരണമെന്നാണ് തന്റെ അഭിപ്രായമെന്നും താരം പറഞ്ഞു.

Keywords: Suresh Gopi says no plan to become party chief in Kerala, Thiruvananthapuram, News, Politics, BJP, Suresh Gopi, Kerala.

Post a Comment