Follow KVARTHA on Google news Follow Us!
ad

'ഞാനൊരു എംപിയാണ്, മേയറല്ല, ഒരു സല്യൂടൊക്കെ ആവാം'; പൊലീസ് ഉദ്യോഗസ്ഥനോടു സല്യൂട് ചോദിച്ചുവാങ്ങി സുരേഷ് ഗോപി എംപി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thrissur,News,Actor,Suresh Gopi,Police,Politics,Kerala,
തൃശൂര്‍: (www.kvartha.com 15.09.2021) പൊലീസ് ഉദ്യോഗസ്ഥനോടു സല്യൂട് ചോദിച്ചുവാങ്ങി സുരേഷ് ഗോപി എംപി. മിന്നല്‍ ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ പുത്തൂരില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയപ്പോഴാണ് സംഭവം. 

'ഞാനൊരു എംപിയാണ്, മേയറല്ല. ഒരു സല്യൂടൊക്കെ ആവാം, ആ ശീലമൊക്കെ മറക്കരുതേ, ' എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥനോടു സുരേഷ് ഗോപി പറഞ്ഞത്. ഒല്ലൂര്‍ എസ് ഐയോടാണ് നടന്‍ സല്യൂട് ചോദിച്ചുവാങ്ങിയത്. കണ്ടിട്ടും ജീപില്‍ നിന്നിറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട് ചെയ്യിച്ചത്.

'മറിഞ്ഞുവീണ മരങ്ങള്‍ വനംവകുപ്പുകാരെക്കൊണ്ട് എടുപ്പിക്കാന്‍ എന്താണു വേണ്ടതെന്നു വച്ചാല്‍ സര്‍ ചെയ്യണമെന്നും' സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനോടു പറയുന്നതു വിഡിയോ ദൃശ്യങ്ങളില്‍ പതിഞ്ഞു. നാടിനു വേണ്ടി പലതും ചെയ്യാനുണ്ട്, അതിനൊക്കെ പണവുമുണ്ട്. പക്ഷേ, ചെയ്യാന്‍ സമ്മതിക്കേണ്ടേ?

Suresh Gopi asks SI to salute, Thrissur, News, Actor, Suresh Gopi, Police, Politics, Kerala

എംപി എന്ന നിലയ്ക്കു ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട്. പക്ഷേ, അതെല്ലാം തള്ളാണെന്നു ചില പന്നന്മാര്‍ പറഞ്ഞു നടക്കുന്നു. ഞാന്‍ ചെയ്തതിനൊക്കെ രേഖയുണ്ട്, വന്നാല്‍ അവന്മാരുടെ അണ്ണാക്കിലേക്കു തള്ളിക്കൊടുക്കാം' സുരേഷ് ഗോപി രോഷാകുലനായി പ്രതികരിച്ചു. എന്നാല്‍ സുരേഷ് ഗോപി ദേഷ്യപ്പെട്ടതിന് കാരണം എന്താണെന്ന് വ്യക്തമല്ല.

Keywords: Suresh Gopi asks SI to salute, Thrissur, News, Actor, Suresh Gopi, Police, Politics, Kerala.

Post a Comment