കൊൽകത്ത: (www.kvartha.com 20.09.2021) പശ്ചിമ ബംഗാൾ പാർടി പ്രസിഡൻ്റിനെ മാറ്റി ബിജെപി. ദിലിപ് ഘോഷിന് പകരം സുകന്ത മജുംദാറിനെയാണ് പുതിയ പാർടി പ്രസിഡൻ്റായി തിരഞ്ഞെടുത്തിരിക്കുന്നത്. ബലുർഘടിൽ നിന്നുള്ള ലോക്സഭ എം പിയാണ് സുകുന്ത മജുംദാർ. അതേസമയം, ദിലിപ് ഘോഷിനെ ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷനായും പാർടി നിയമിച്ചു.
ഉത്തരാഖണ്ഡ് മുൻ ഗവർണർ ബേബി റാണി മൗര്യയേയും ദേശീയ വൈസ് പ്രസിഡൻ്റായി പാർടി നിയമിച്ചിട്ടുണ്ട്. ദളിത് നേതാവായ റാണി മൗര്യയെ യുപി നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പാർടി പുതിയ ഉത്തരവാദിത്വം നൽകിയിരിക്കുന്നത്. റാണി മൗര്യയുടെ ജന്മദേശമാണ് യുപി.
ബിജെപിയിൽ നിന്നും അടുത്തിടെ നിരവധി നേതാക്കൾ തൃണമുൽ കോൺഗ്രസിലേയ്ക്ക് ചേക്കേറിയിരുന്നു. ഇതേതുടർന്നാണ് സംസ്ഥാന നേതൃത്വത്തിൽ മാറ്റം വരുത്താൻ പാർടി തീരുമാനിച്ചത്.
SUMMARY: The BJP on Monday replaced its West Bengal unit president Dilip Ghosh with Sukanta Majumdar, Lok Sabha MP from Balurghat in the state.