Follow KVARTHA on Google news Follow Us!
ad

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു

Student collapsed and died on ground while playing football in Malappuram #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മലപ്പുറം: (www.kvartha.com 14.09.2021) ഫുട്‌ബോള്‍ മൈതാനത്ത് 18കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ ചോലയില്‍ കബീറിന്റെ മകന്‍ നിസാമുദ്ദീന്‍ (18) ആണ് മരിച്ചത്. പൊന്നാനി ചങ്ങരംകുളത്ത് ആണ് ദാരുണ സംഭവം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മൈതാനത്ത് കുഴഞ്ഞുവീണ് വിദ്യാര്‍ഥിക്ക് മരണം സംഭവിക്കുകയായിരുന്നു.

News, Kerala, State, Malappuram, Death, Obituary, Student, Football, Hospital, Student collapsed and died on ground while playing football in Malappuram


ചൊവ്വാഴ്ച രാവിലെ കോഴിക്കര ഫുട്‌ബോള്‍ മൈതാനത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. കളിക്കിടെ ക്ഷീണിതനായ നിസാമുദ്ദീന്‍ മൈതാനത്ത് തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കോഴിക്കോട് കൊളത്തറ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

Keywords: News, Kerala, State, Malappuram, Death, Obituary, Student, Football, Hospital, Student collapsed and died on ground while playing football in Malappuram 

Post a Comment