Follow KVARTHA on Google news Follow Us!
ad

യാത്രകള്‍ എളുപ്പമാകുന്നു! ഒറ്റ ചാര്‍ജില്‍ 60 കിലോ മീറ്റര്‍ റേഞ്ച്, പുതിയ ഇലക്ട്രിക് സൈകിളുകള്‍ പുറത്തിറക്കി ടാറ്റ; മോഡെലുകളും വില വിവരങ്ങളും അറിയാം

Stryder Cycle unveils e-bikes#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com 16.09.2021) വിപണിയെ ഞെട്ടിച്ചുകൊണ്ട് പുതിയ ഇലക്ട്രിക് സൈകിളുകള്‍ പുറത്തിറക്കി ടാറ്റ. പുറത്തുവന്ന റിപോര്‍ടുകള്‍ പ്രകാരം കോണ്‍ഡിനോ ഇ ടി ബി 100, വോള്‍ടിക് 1.7, മിറാഷ് ഇ പ്ലസ് എന്നിങ്ങനെ പുതിയ 3 മോഡെലുകളാണ് ടാറ്റ ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള സ്ട്രൈഡെർ ബ്രാന്റിന്റെ കീഴില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സ്ട്രൈഡെറിന്റെ സബ് ബ്രാന്‍ഡായ കോണ്‍ഡിനോയാണ് ഇ ബി 100 എന്ന സൈകിളുമായി എത്തിയിരിക്കുന്നത്. ബാറ്ററി വേര്‍പെടുത്തി ചാര്‍ജ് ചെയ്യാവുന്ന ഫീചെര്‍. 3 റൈഡ് മോഡുകളുമുണ്ട്. 7 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇ ബി 100 ല്‍. സ്‌പെഷല്‍ അലോയിലാണ് സൈകിള്‍ നിര്‍മിച്ചിരിക്കുന്നത്. ഇലക്ട്രിക്, പെഡല്‍, ഹൈബ്രിഡ് എന്ന് മോഡെലുകളുണ്ട് സൈകിളിന്. ഇലക്ട്രികില്‍ 30 കിലോമീറ്റര്‍ റേഞ്ചും ഹൈബ്രിഡില്‍ 60 കിലോമീറ്റര്‍ റേഞ്ചും നല്‍കും. 25 കിലോമീറ്റാണ് പരമാവധി വേഗം. ഡ്യുവല്‍ ഡിസ്‌ക് ബ്രേകുകളും രാത്രികാഴ്ചയ്ക്കായി എല്‍ ഇ ഡി ലൈറ്റുകളും നല്‍കിയിട്ടുണ്ട്. ഡിസ്‌ക് ബ്രേകുകള്‍ ഉപയോഗിക്കുന്ന സൈകിളില്‍ ബ്രേക് അമര്‍ത്തുമ്പോള്‍ മോടറില്‍ നിന്നുള്ള പവര്‍ കടാകുന്ന സുരക്ഷാ സാങ്കേതികത ഇതിലുണ്ട്. വില 37,999 രൂപയാണ്. 

News, National, India, Mumbai, Business, Finance, Technology, Travel, Travel & Tourism, Stryder Cycle unveils e-bikes


സ്ട്രൈഡെറിന്റെ വോള്‍ടിക് 1.7 എന്ന സൈകിള്‍ നിര്‍മിച്ചിരിക്കുന്നത് 17 ഇഞ്ച് സ്റ്റീലിലാണ്. പരമാവധി 25 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. ലിഥിയം അയേണ്‍ ബാറ്ററിയും ശക്തമായ മോടറും ഉണ്ട്. ഒറ്റ ചാര്‍ജില്‍ 25 മുതല്‍ 28 വരെ സഞ്ചാര പരിധിയുമുണ്ട്. 3 മണിക്കൂറാണ് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയം. ഡിസ്‌ക് ബ്രേക്കുകള്‍ ഉപയോഗിക്കുന്ന സൈകിളില്‍ ബ്രേക് അമര്‍ത്തുമ്പോള്‍ മോടറില്‍ നിന്നുള്ള പവര്‍ കടാകുന്ന സുരക്ഷാ സാങ്കേതിക വിദ്യ ഇതിനുമുണ്ട്. 29,995 രൂപയാണ് ഇതിന്റെ വില. 

സെമി അര്‍ബന്‍, റൂറല്‍ വിപണികള്‍ക്ക് വേണ്ടി പുറത്തിറക്കിയ സൈകിളാണ് മിറാഷ് ഇ പ്ലസ്. പഴയകാല സൈകിളുകളുടെ രൂപഭംഗിയുമായാണ് മിറാഷ് ഇ പ്ലസ് മോഡെലെത്തുന്നത്. 4 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജാകും. പെടല്‍ അസിസ്റ്റോഡ് കൂടി 25 കിലോമീറ്റര്‍ വേഗം നല്‍കുന്ന സൈകിളിന്റെ സഞ്ചാര പരിധി 60 കിലോമീറ്ററാണ്. 23,995 രൂപയാണ് വില.

Keywords: News, National, India, Mumbai, Business, Finance, Technology, Travel, Travel & Tourism, Stryder Cycle unveils e-bikes

Post a Comment