Follow KVARTHA on Google news Follow Us!
ad

കാക്കഞ്ചേരി കിന്‍ഫ്രയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഐടി കമ്പനികള്‍ക്കായി തുറന്നു; ഐ ടി- ഐ ടി അധിഷ്ഠിത കമ്പനികള്‍ക്ക് സാധ്യതയേറും; സംരംഭകർക്ക് അവസരം

Standard Design Factory opens for IT companies at Kakkancherry Kinfra#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kvartha.com 14.09.2021) കാക്കഞ്ചേരി കിന്‍ഫ്രയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഐടി കമ്പനികള്‍ക്കായി തുറന്നു. ഫാക്ടറിയുടെ ഉദ്ഘാടനം വ്യവസായ -നിയമ-കയര്‍വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. സംരംഭകര്‍ക്കായി ജില്ലയില്‍ അനുകൂല അന്തരീക്ഷം ഒരുക്കുമെന്നും പ്രവാസികള്‍ ഉള്‍പെടെയുള്ള സംരംഭകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വ്യവസായ മേഖലയുടെ വളര്‍ച ലക്ഷ്യം വച്ച് സ്വകാര്യ വ്യവസായ പാര്‍കുകള്‍ സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. സ്ഥലം ലഭ്യമായാല്‍ സ്വകാര്യ വ്യവസായ പാര്‍കുകളില്‍ പശ്ചാത്തല സൗകര്യം ഒരുക്കികൊടുക്കാനാണ് സര്‍കാര്‍ ആലോചനയെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാനും കൂടുതലാളുകള്‍ക്ക് തൊഴില്‍ നല്‍കാനും കൂട്ടായ്മയോടെയുള്ള പരിശ്രമമാണ് വേണ്ടത്. പ്രവാസികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് ഗുണം ലഭിക്കുന്ന തരത്തില്‍ അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കും. നിലവിലുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
 
Standard Design Factory opens for IT companies at Kakkancherry Kinfra

ഐ ടി- ഐ ടി അധിഷ്ഠിത കമ്പനികള്‍ക്ക് കൂടൂതല്‍ സൗകര്യങ്ങളും സുരക്ഷിതത്വവുമൊരുക്കിയാണ് കാക്കഞ്ചേരി ടെക്‌നോ ഇന്‍ഡ്രസ്ട്രിയല്‍ പാര്‍കില്‍ കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി 22 കോടിയോളം രൂപ വിനിയോഗിച്ച് വ്യാവസായ വകുപ്പ് സജ്ജീകരിച്ചിരിക്കുന്നത്. കൂടുതല്‍ ഐ ടി കമ്പനികളെ ഉള്‍ക്കൊള്ളാവുന്ന വിധത്തിലുള്ള അത്യാധുനിക സൗകര്യങ്ങളാണ് കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി കെട്ടിടത്തിലുള്ളത്.

1.30 ഏകെറില്‍ ഏഴുനിലകളിലായി 1,47,000 ചതുരശ്ര അടിയിലാണ് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി. ഇതില്‍ 96607 ചതുരശ്ര അടി സംരഭകര്‍ക്കായുള്ള അലോട്ടബിള്‍ ഏരിയയാണ്. രണ്ട് പാസഞ്ചര്‍ ഏലവേറ്ററുകള്‍, ഒരു ഗുഡ്‌സ്എലിവേറ്റര്‍, അഗ്നിശമന ഉപകരണങ്ങള്‍, 800 കെ വി എ ട്രാന്‍സ്‌ഫോര്‍മര്‍, വൈദ്യുതി മുടങ്ങുമ്പോള്‍ ബാക്കപ് നല്‍കുന്നതിനുള്ള 250 കെ വി എ ഡിജിസെറ്റ്, ഓരോ നിലയിലും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായുള്ള ടോയ്‌ലറ്റുകള്‍, കമ്പനികളില്‍ നിന്നുള്ള മലിനജലം നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള സൗകര്യം, വിപുലമായ പാര്‍കിങ് തുടങ്ങി ഒട്ടനവധി സംരംഭകസൗഹൃദ സൗകര്യങ്ങള്‍ ഫാക്ടറിയില്‍ ഒരുക്കിയിട്ടുണ്ട്.

സാങ്കേതിക തടസങ്ങളില്ലാതെ കമ്പനികള്‍ക്ക് വേഗത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ഏകജാലക സംവിധാനവും കിന്‍ഫ്ര പാര്‍കിലുണ്ട്. അതിനാല്‍ ലൈസന്‍സും മറ്റു രേഖകളും സമയബന്ധിതമായി തന്നെ ലഭ്യമാകും. തടസങ്ങളില്ലാതെ മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാകുമെന്നതും സവിശേഷതയാണ്. കാക്കഞ്ചേരി കിന്‍ഫ്രപാര്‍കിലെ നിയോസ്പേസ് നമ്പന്‍ ഒണ്‍ കെട്ടിടത്തില്‍ നിലവില്‍ 42 ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികൂടി യാഥാര്‍ത്ഥ്യമായതോടെ കിന്‍ഫ്ര പാര്‍കില്‍ ഐ ടി- ഐ ടി അധിഷ്ഠിത കമ്പനികള്‍ക്ക് സാധ്യതയേറും.

പി അബ്ദുൽ ഹമീദ് മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി മുഖ്യപ്രഭാഷണം നടത്തി.

Keywords: Kerala, News, Malappuram, Inauguration, Business, Standard Design Factory opens for IT companies at Kakkancherry Kinfra.
< !- START disable copy paste -->

Post a Comment