ഇടുക്കി: (www.kvartha.com 22.09.2021) നവാഗതനായ ശ്രീലാല്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സ്പ്രിംഗ് എന്ന ചിത്രത്തിന്റെ ചിത്രീകരണം മൂന്നാറില്‍ പുരോഗമിക്കുന്നു. ബാദുശ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രീകരണം ആരംഭിച്ച ആദ്യ ചിത്രമാണിത്. ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍, യാമി സോന എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
ബാദുശ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുശയാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രണയവും പ്രതികാരവും നിറഞ്ഞ റൊമാന്റിക് ത്രിലെര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് അയ്യപ്പനാണ്
മ്യൂസിക്- അലോഷ്യ പീറ്റര്‍. എഡിറ്റര്‍- ജോവിന്‍ ജോണ്‍. ആര്‍ട്- ജയന്‍ ക്രയോണ്‍സ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ലൈം ടീ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസ്സൈന്‍. മേകപ്- അനീഷ് വൈപ്പിന്‍. കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്. കൊറിയോഗ്രഫി- ശ്രീജിത്ത്. കളറിസ്റ്റ്- രമേശ് സി പി. സൗന്‍ഡ് ഡിസൈന്‍- ശെഫിന്‍ മായന്‍. ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള. അസോസിയേറ്റ്- അരുണ്‍ ജിദു എന്നിവരാണ്.
പൂജിത മേനോന്‍, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പില്‍ അശോകന്‍, ഉണ്ണിരാജ, ഹരീഷ് പേങ്ങന്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.