SWISS-TOWER 24/07/2023

21കാരിക്ക് പതിവായി കൊറിയറില്‍ സെക്‌സ് ടോയ്‌സ് എത്തുന്നു; അന്വേഷണം ചെന്നെത്തിയത് അയല്‍ക്കാരനില്‍, സംഭവം ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 10.09.2021) 21കാരിക്ക് പതിവായി കൊറിയറില്‍ സെക്‌സ് ടോയ്‌സ് എത്തുന്നു. അന്വേഷണം ചെന്നെത്തിയത് അയല്‍ക്കാരനില്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി കുനാല്‍ അങ്കോല്‍ക്കറിനെ മുംബൈയില്‍വച്ച് അറസ്റ്റ് ചെയ്തത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പിന്നാലെയാണ് യുവാവ് ഈ പരിപാടി തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.     
Aster mims 04/11/2022

വീട്ടിലേക്ക് ഇത്തരം ഉപകരണം അയക്കുന്നത് സംബന്ധിച്ച് പെണ്‍കുട്ടി മലാദ് ഫെബ്രുവരിയില്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ കുറ്റകൃത്യമായതിനാല്‍ കേസ് മുംബൈ പൊലീസിന്റെ സൈബര്‍ സെലിന് കൈമാറി.     

21കാരിക്ക് പതിവായി കൊറിയറില്‍ സെക്‌സ് ടോയ്‌സ് എത്തുന്നു; അന്വേഷണം ചെന്നെത്തിയത് അയല്‍ക്കാരനില്‍, സംഭവം ഇങ്ങനെ


പൊലീസ് ആദ്യം കൊറിയര്‍ കമ്പനികള്‍ മുഖേന പ്രതിയെ അന്വേഷിച്ചെങ്കിലും ഒരിടത്തും ഇയാള്‍ പേര് നല്‍കിയിരുന്നില്ല. ശേഷം വി പി എന്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഒരോ തവണയും പലതരം ഐ പി അഡ്രസിലാണ് ഇയാള്‍ സാധനങ്ങള്‍ ഓര്‍ഡെര്‍ ചെയ്തിരുന്നതെന്ന് കണ്ടെത്തി. പ്രദേശത്തെ 500ലധികം സേവനദാതാക്കളെ പൊലീസ് പരിശോധനക്ക് വിധേയമാക്കി. അവസാനം സാങ്കേതിക വിദഗ്ധന്‍മാരുടെയും ഇന്റലിജന്‍സിന്റെയും സഹായത്തോടെയാണ് സൈബര്‍ സെല്‍ കുനാലിനെ പിടികൂടിയത്.

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് അയല്‍ക്കാരിയായ 21കാരിക്ക് യുവാവ് സെക്‌സ് ടോയ്‌സ് അയച്ചുകൊടുക്കുകയും ഫോണ്‍ നമ്പര്‍ പോണ്‍ സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി കുനാല്‍ അങ്കോല്‍ക്കറിനെ മുംബൈയില്‍വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിനിക്ക് കുനാല്‍ അങ്കോല്‍ക്കര്‍ ഇ-കൊമേഴ്‌സ് സൈറ്റുകള്‍ വഴിയാണ് സെക്‌സ് ടോയ്‌സ് അയച്ചുകൊണ്ടിരുന്നത്. ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലാണ് കുനാല്‍ പ്രൊഡക്ടുകള്‍ സൈറ്റ് വഴി ഓര്‍ഡെര്‍ ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Keywords:  News, National, India, Mumbai, Arrested, Crime, Cyber Crime, Police, Technology, Spurned, Mumbai man sends toys to woman's house, uploads her number on sites
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia