ദുബൈ എക്‌സ്‌പോ 2020 ൽ പങ്കെടുക്കാനെത്തുന്നവർക്ക് സ്പെഷ്യൽ പാസ്പോർട്; മാതൃക പുറത്തിറക്കി സംഘാടകര്‍

 


ദുബൈ: (www.kvartha.com 12.09.2021) എക്സ്പോ 2020 ൽ പങ്കെടുക്കാനെത്തി മടങ്ങുന്നവർക്ക് 'സ്പെഷ്യൽ പാസ്പോർട്' പുറത്തിറക്കി സംഘാടകർ. 50 പേജ് അടങ്ങുന്ന ഏകദേശം ബുക്‌ലറ്റിന്റെ രൂപത്തിലുള്ള സ്പെഷ്യൽ പാസ്പോർടാണ് കഴിഞ്ഞ ദിവസം സംഘാടകർ പ്രകാശനം ചെയ്തത്. പവലിയനുകളുടെ സീലുകള്‍ ഇതിൽ പതിപ്പിക്കും.

 
ദുബൈ എക്‌സ്‌പോ 2020 ൽ പങ്കെടുക്കാനെത്തുന്നവർക്ക് സ്പെഷ്യൽ പാസ്പോർട്; മാതൃക പുറത്തിറക്കി സംഘാടകര്‍



20 ദിർഹമാണ് ഈ പാസ്പോർടിന്റെ വില. എക്സ്പോ നടക്കുന്ന വേദിയുടെ ചുറ്റുമുള്ള എല്ലാ സ്റ്റോറിലും ലഭിക്കും.1967ലെ വേൾഡ് എക്സ്പോ മുതൽക്കാണ് പാസ്പോർട് നൽകാൻ ആരംഭിച്ചത്. ആറുമാസത്തെ എക്‌സ്‌പോയില്‍ ഏതൊക്കെ പവലിയനുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പാസ്‌പോര്‍ട് നോക്കി മനസിലാക്കാം.


മഞ്ഞ നിറത്തിൽ ആരെയും ആകർഷിക്കുന്ന ഈ സ്പെഷ്യൽ പാസ്പോർടിൽ ഏകീകൃത നമ്പർ, വ്യക്തിയുടെ ഫോടോ, വിവരങ്ങൾ തുടങ്ങിയവ ഉണ്ടാകും. യുഎഇയുടെ 50-ാം വാര്‍ഷികം പ്രമാണിച്ച് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുൽത്വാൻ ആല്‍ നഹ്യാന് പാസ്‌പോര്‍ടിൽ ആദരമര്‍പിക്കുന്നുണ്ട്.

Keywords:  Dubai, UAE, Gulf, World, News, Passport, United arab Emirates, Entertainment, Special Passport for Expo 2020 participants .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia