SWISS-TOWER 24/07/2023

ചരിത്ര നിമിഷം; ബഹിരാകാശ വിദഗ്ധര്‍ അല്ലാത്ത 4 പേരെ വഹിച്ച് സ്‌പേസ് എക്‌സ് ബഹിരാകാശത്ത്; ടൂറിസം പദ്ധതി 'ഇന്‍സ്പിരേഷന്‍ 4'ന് തുടക്കം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഫ്‌ലോറിഡ: (www.kvartha.com 16.09.2021) പുതു ചരിത്രം കുറിച്ച് സ്പെയ്സ് എക്സ് പേടകം. ബഹിരാകാശ ടൂറിസം പദ്ധതി 'ഇന്‍സ്പിരേഷന്‍ 4'ന് തുടക്കം. 'റെസിലിയന്‍സ്' എന്ന പ്രത്യേക ദൗത്യവുമായി സ്‌പേസ് എക്സ് ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 16 ഇനി ബഹിരാകാശ ചരിത്രം ഓര്‍ക്കുക മസ്‌കിലൂടെയാണ്.
Aster mims 04/11/2022

ബഹിരാകാശ വിദഗ്ധര്‍ അല്ലാത്ത 4 പേരെയും വഹിച്ച് ഫ്‌ലോറിഡയിലെ കെനഡി സ്‌പേസ് സെന്ററില്‍ നിന്നും മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ബഹിരാകാശത്തേക്ക് കുതിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്‍ഡ്യന്‍ സമയം 5.30 ഓടെയായിരുന്നു വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ ഫാല്‍കണ്‍ 9 റോകെറ്റാണ് ഡ്രാഗണ്‍ കാപ്‌സ്യൂളിനെ ബഹിരാകാശത്ത് എത്തിച്ചത്. 

ചരിത്ര നിമിഷം; ബഹിരാകാശ വിദഗ്ധര്‍ അല്ലാത്ത 4 പേരെ വഹിച്ച് സ്‌പേസ് എക്‌സ് ബഹിരാകാശത്ത്; ടൂറിസം പദ്ധതി 'ഇന്‍സ്പിരേഷന്‍ 4'ന് തുടക്കം


വെര്‍ജിന്‍ മേധാവി റിചാര്‍ഡ് ബ്രാന്‍സന്‍, ആമസോണ്‍ മേധാവി ജെഫ് ബെസോസ് എന്നിവര്‍ തുടക്കമിട്ട ബഹിരാകാശ ടൂറിസം പദ്ധതികളിലേക്ക് ഒരു 'മാസ്' എന്‍ട്രിയാണ് പുതിയ വിക്ഷേപണത്തിലൂടെ സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് നടത്തുന്നത്. 

വെറുതെ മിനുട്ടുകള്‍ എടുത്ത് ബഹിരാകാശം തൊട്ട് വരുക എന്നതല്ല 'ഇന്‍സ്പിരേഷന്‍ 4' സംഘത്തിന്റെ ലക്ഷ്യം 3 ദിവസം ഇവര്‍ ഭൂമിയെ വലം വയ്ക്കും. 3 ദിവസത്തിന് ശേഷം യാത്രികര്‍ സഞ്ചരിച്ച ഡ്രാഗണ്‍ ഫ്‌ലോറിഡ തീരത്തിനടുത്ത് അത്‌ലാറ്റിക്ക് സമുദ്രത്തില്‍ പതിക്കുമെന്നാണ് കരുതുന്നത്.

ചരിത്ര നിമിഷം; ബഹിരാകാശ വിദഗ്ധര്‍ അല്ലാത്ത 4 പേരെ വഹിച്ച് സ്‌പേസ് എക്‌സ് ബഹിരാകാശത്ത്; ടൂറിസം പദ്ധതി 'ഇന്‍സ്പിരേഷന്‍ 4'ന് തുടക്കം


നേരത്തെ ബെസോസും, റിചാര്‍ഡും തങ്ങളുടെ 'ബഹിരാകാശ ടൂറിസം' പദ്ധതിയില്‍ ആദ്യ യാത്രക്കാര്‍ ആയപ്പോള്‍. അതിന് മസ്‌ക് തയ്യാറായില്ല. പദ്ധതിക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക മാത്രമാണ് സ്‌പേസ് എക്‌സ് ചെയ്യുന്നത്. 'ഇന്‍സ്പിരേഷന്‍ 4'ന് പണം മുടക്കി അതിലെ പ്രധാന യാത്രക്കാരന്‍ ശതകോടീശ്വരനായ ജാറെദ് ഐസക്മാനാണ്. ഇദ്ദേഹം തന്നെയാണ് ഒപ്പം സഹയാത്രികരായ 3 പേരുടെയും ചിലവ് വഹിക്കുന്നത്.

38 കാരനായ ജാറെദ് അടക്കം 2 പുരുഷന്മാരും, 2 സ്ത്രീകളുമാണ് സംഘത്തിലുള്ളത്. ക്യാന്‍സറിനെതിരെ പൊരുതി ജയിച്ച ഫിസിഷ്യനായ ഹെയ്‌ലി എന്ന 29 കാരിയാണ് ഇതിലെ ശ്രദ്ധേയ അംഗം. ഇവരുടെ കാലിലെ ഒരു എല്ല് ക്യാന്‍സര്‍ ബാധിച്ച് നീക്കം ചെയ്തിട്ടുണ്ട്. അവിടെ കൃത്രിമ എല്ല് ഘടിപ്പിച്ചാണ് ഇവര്‍ ജീവിക്കുന്നത്. ഇത്തരത്തില്‍ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ ആളാണ് ഹെയ്‌ലി. 

51 കാരിയായ സിയാന്‍ പ്രൊക്റ്റര്‍, യുഎസ് വ്യോമസേന മുന്‍ പൈലറ്റും 42 വയസുകാരനുമായ ക്രിസ് സെംബ്രോസ്‌കി എന്നിവരാണ് ഈ സംഘത്തിലെ മറ്റുള്ളവര്‍. ദൗത്യസംഘത്തിലെ ഹെയ്‌ലി ജോലി ചെയ്യുന്ന ആശുപത്രിക്കായി 20 കോടി അമേരികന്‍ ഡോളര്‍ സമാഹരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. ഇവര്‍ തിരിച്ചുവന്ന് ഇവര്‍ ബഹിരാകാശത്ത് എത്തിച്ച വസ്തുക്കള്‍ ലേലം ചെയ്താണ് ഈ തുക കണ്ടെത്തുക.

ഹോളിവുഡിലെ സൂപെര്‍ഹീറോ ചിത്രം 'ഫെന്റാസ്റ്റിക്ക് 4നെ' അനുസ്മരിപ്പിക്കും പോലെയാണ് ഈ ദൗത്യത്തിന് 'ഇന്‍സ്പിരേഷന്‍ 4' എന്ന പേര് സ്‌പേസ് എക്‌സ് നല്‍കിയത്. അതേ സമയം അതീവ ബഹിരാകാശ പരിശീലനമൊന്നും ലഭിക്കാതെ 6 മാസം മുന്‍പ് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇപ്പോള്‍ ബഹിരാകാശത്തേക്ക് കുതിച്ച 4 പേര്‍ എന്നതാണ് ഈ ദൗത്യത്തിന്റെ പ്രത്യേകത.

Keywords:  News, World, International, Trending, Technology, Business, Finance, Researchers, Travel, Travel & Tourism, SpaceX launches four civilians into orbit on historic Inspiration4 flight
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia