'ആരുടെ പ്രീതി നേടാനാണ് ഈ നാടകം'; യുവതിയുടെ കമന്റിന് കിടിലന്‍ മറുപടിയുമായി ബാല


ചെന്നൈ: (www.kvartha.com 11.09.2021) തമിഴ് നടന്‍ ബാലയുടെ രണ്ടാം വിവാഹമാണ് ഈ അടുത്ത കാലത്ത് കഴിഞ്ഞത്. അടുത്ത സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് താരം വിവാഹം കഴിച്ചത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ബാല സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. 

താരം പങ്കുവച്ച സന്തോഷനിമിഷങ്ങളുടെ വിഡിയോക്ക് വന്ന കമന്റിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഡ്രംസ് വായിക്കുന്നതിലുള്ള എലിസബത്തിന്റെ വിഡിയോ ബാല കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതിനായിരുന്നു ഒരു യുവതി കമന്റുമായി എത്തിയത്. 

News, National, India, Chennai, Tamil, Actor, Cine Actor, Cinema, Entertainment, Social Media,  South Indian film actor Bala replied to woman who write bad comments on his post


'നിങ്ങള്‍ സ്വയം ജീവിക്കൂ, ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്.' എന്നായിരുന്നു കമന്റ്. 

'നിങ്ങള്‍ നിങ്ങളുടെ ജീവിതം നോക്കൂ, ഞാന്‍ എന്റേത് നോക്കിക്കൊള്ളാം', എന്നാണ് ബാല ഇവര്‍ക്ക് മറുപടിയായി കുറിച്ചത്.

News, National, India, Chennai, Tamil, Actor, Cine Actor, Cinema, Entertainment, Social Media,  South Indian film actor Bala replied to woman who write bad comments on his post


സ്വകാര്യ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന ബാല വിവാഹ ശേഷം ഭാര്യ എലിസബത്തിന് സര്‍പ്രൈസ് സമ്മാനമായി ആഡംബര കാര്‍ നല്‍കിയതും, ജന്മദിന സമ്മാനമായി സ്വര്‍ണമാലയും കമ്മലും നല്‍കിയതും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പലരും നല്ല കമന്റുമായി എത്തുമ്പോള്‍ ചിലര്‍ മോശം കമന്റുകളും ഇട്ടിട്ടുണ്ട്. അത്തരം കമന്റുകള്‍ ഇട്ടവര്‍ക്ക് കഴിഞ്ഞ ദിവസം ബാല താക്കീതും നല്‍കിയിരുന്നു. ഫേക് ഐഡികളില്‍ എത്തി പണം വാങ്ങി കമന്റ് ഇടുന്നവര്‍ നേരിട്ട് വന്ന് പറയണമെന്നാണ് ബാല പറഞ്ഞത്.

https://www.facebook.com/watch/?v=863112497657054 

Keywords: News, National, India, Chennai, Tamil, Actor, Cine Actor, Cinema, Entertainment, Social Media,  South Indian film actor Bala replied to woman who write bad comments on his post 

Post a Comment

Previous Post Next Post