Follow KVARTHA on Google news Follow Us!
ad

എലിക്ക് പിന്നാലെ വൈദ്യുതി തൂണില്‍ കയറിയ പെരുമ്പാമ്പ് ഷോകടിച്ച് ചത്തു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Payyannur,News,Local News,Snake,Dead,Accidental Death,Natives,Kerala,
പയ്യന്നൂര്‍: (www.kvartha.com 16.09.2021) ഇരയെ തേടി വൈദ്യുതി തൂണില്‍ കയറിയ പെരുമ്പാമ്പ് ഷോകടിച്ച് ചത്തു. രാമന്തളി പഞ്ചായത്തില്‍ കുന്നരുപാലക്കോട് റോഡിലെ വൈദ്യുതി തൂണില്‍ കഴിഞ്ഞദിവസമാണ് സംഭവം. വൈദ്യുതി തൂണ്‍ താങ്ങി നിര്‍ത്താന്‍ മറ്റൊരു തൂണ്‍ കൂടി ചരിച്ച് സ്ഥാപിച്ചിരുന്നു. അതിലൂടെയാണു പാമ്പ് മുകളിലേക്ക് കയറിയത്.

Snake climbed on the electric post to catch the rat and died of shock, Payyannur, News, Local News, Snake, Dead, Accidental Death, Natives, Kerala

എന്നാല്‍ തൂണിന് മുകളില്‍ കമ്പികളില്‍ കയറിയ പാമ്പ് ഷോകേറ്റ് ചാവുകയായിരുന്നു. കരിഞ്ഞ മണത്തെ തുടര്‍ന്ന് നാട്ടുകാര്‍ വൈദ്യുതി ജീവനക്കാരെ വിളിച്ച് വിവരം പറയുകയായിരുന്നു. ജീവനക്കാരെത്തി നാട്ടുകാരുടെ സഹായത്തോടെ ചത്ത പാമ്പിനെ മാറ്റി. വലിയ എലി ചരിഞ്ഞ തൂണിന് മുകളിലൂടെ മുകളിലേക്ക് കയറുന്നത് കണ്ട് പാമ്പ് കയറിയതാവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Keywords: Snake climbed on the electric post to catch the rat and died of shock, Payyannur, News, Local News, Snake, Dead, Accidental Death, Natives, Kerala.

Post a Comment