Follow KVARTHA on Google news Follow Us!
ad

ആലപ്പുഴയില്‍ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ പ്ലാസ്റ്റിക് സഞ്ചിയില്‍ കെട്ടിയിട്ടനിലയില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Alappuzha,News,Local News,Skeleton,Study,Police,Kerala,
ആലപ്പുഴ: (www.kvartha.com 19.09.2021) ആലപ്പുഴയില്‍ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ പ്ലാസ്റ്റിക് സഞ്ചിയില്‍ കെട്ടിയിട്ടനിലയില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കല്ലുപാലത്തിനു സമീപത്തെ വാടകയ്ക്ക് നല്‍കിയിരുന്ന പഴയ കെട്ടിടം പൊളിക്കുന്നതിനിടെയാണ് സംഭവം. രണ്ടു തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും അസ്ഥി ഭാഗങ്ങള്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ കെട്ടിയിട്ട നിലയില്‍ ഒരു വീടിനു പിന്നിലെ ചെറിയ ഗോഡൗണിനുള്ളില്‍ നിന്നുമാണ് കണ്ടെത്തിയത്.

Skeletons found in demolishing building, Alappuzha, News, Local News, Skeleton, Study, Police, Kerala

വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികള്‍ ദ്രവിച്ചുതുടങ്ങിയ നിലയിലായിരുന്നു. അസ്ഥികളില്‍ അടയാളപ്പെടുത്തലുകള്‍ ഉള്ളതിനാല്‍ വൈദ്യ പഠനാവശ്യത്തിനായി ആരെങ്കിലും സൂക്ഷിച്ചിരുന്നതാണോയെന്നും സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

വിവരമറിഞ്ഞ് ആലപ്പുഴ ഡിവൈഎസ്പിയും സൗത് പൊലീസും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കെട്ടിടം പൊളിക്കുന്ന ജോലിക്കാര്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഈ കെട്ടിടം പൊളിക്കുന്നതിനിടയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.

Keywords: Skeletons found in demolishing building, Alappuzha, News, Local News, Skeleton, Study, Police, Kerala.

Post a Comment