Follow KVARTHA on Google news Follow Us!
ad

തമിഴ്നാട്ടിൽ ആറുവയസുകാരന് നേരെ തെരുവുനായ്ക്കളുടെ കൂട്ട ആക്രമണം

Six-year-old boy attacked by street dogs in TN's Tiruppur, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
തിരുപ്പൂർ: (www.kvartha.com 18.092021) ആറുവയസുകാരന് നേരെ തെരുവുനായ്ക്കളുടെ കൂട്ട ആക്രമണം. അഞ്ച് നായ്ക്കള്‍ ചേര്‍ന്നാണ് വളഞ്ഞിട്ട് കുട്ടിയെ ആക്രമിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം.

News, Tamilnadu, National, India, Top-Headlines, Dog, Attack, Tiruppur, Six-year-old boy attacked by street dogs in TN's Tiruppur.

പരിക്കേറ്റ കുട്ടിയെ തിരുപ്പൂര്‍ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് വയസുകാരനെ തെരുവുനായ്കള്‍ കടിച്ചുകീറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

വീടിന് മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് നായ്ക്കൂട്ടം പെട്ടെന്ന് പാഞ്ഞെത്തിയായിരുന്നു ആക്രമണം. കുട്ടിയുടെ അച്ഛന്‍ രാമസ്വാമി എത്തി നായ്ക്കളെ തുരത്തിയതിനാൽ കഷ്ടിച്ച് രക്ഷപ്പെട്ടു. ആറുവയസുകാരന്‍റെ കൈയിലും കാലിനും സാരമായ പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് തെരുവു നായ്ക്കളുടെ ശല്യം കൂടിയതായി നാട്ടുകാര്‍ പറഞ്ഞു. ബൈകിന് പിറകെ നായ്ക്കള്‍ കടിക്കാൻ ഓടിയെത്തി ആളുകൾ അപകടത്തില്‍പ്പെടുന്നതും ഈ പ്രദേശത്ത് പതിവാണ്.

Keywords: News, Tamilnadu, National, India, Top-Headlines, Dog, Attack, Tiruppur, Six-year-old boy attacked by street dogs in TN's Tiruppur.
< !- START disable copy paste -->

Post a Comment