ന്യൂഡെല്‍ഹി: (www.kvartha.com 25.09.2021) കല്‍പകം യെച്ചൂരി നിര്യാതയായി. സി പി ഐ എം ജനറല്‍ സെക്രടെറി സീതാറാം യെച്ചൂരിയുടെ അമ്മയാണ്.
89 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഡെല്‍ഹിയിലെ ഗുഡ്ഗാവിലായിരുന്നു താമസം. മൃതദേഹം മെഡികല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ഡെല്‍ഹി എയിംസിന് വിട്ടുനല്‍കി. ഭര്‍ത്താവ് പരേതനായ സര്‍വേശ്വര സോമയാജലു. കല്‍പകത്തിന്റെ മരണത്തില്‍ സി പി ഐ എം അനുശോചനം രേഖപ്പെടുത്തി.
സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സീതാറാം യെച്ചൂരിയെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
Keywords: Sitaram Yechury's mother Kalpakam Yechury has passed away, New Delhi, News, Dead, Obituary, CPI(M), Sitharam Yechoori, Mother, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.