Follow KVARTHA on Google news Follow Us!
ad

'ഹോട് ഷോട്, ബോളി ഫെയിം ആപുകളെക്കുറിച്ച് എനിക്ക് അറിവില്ല, ഞാന്‍ എന്റെ ജോലിയില്‍ തിരക്കിലായിരുന്നു, അതുകൊണ്ടുതന്നെ രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നത് എന്ന് അറിയില്ല'; ഭര്‍ത്താവിനെ കൈവിട്ട് ശില്‍പ ഷെട്ടിയുടെ മൊഴി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Mumbai,News,Cinema,Actress,Bollywood,Crime Branch,National,
മുംബൈ: (www.kvartha.com 16.09.2021) 'ഹോട് ഷോട്, ബോളി ഫെയിം ആപുകളെക്കുറിച്ച് എനിക്ക് അറിവില്ല, ഞാന്‍ എന്റെ ജോലിയില്‍ തിരക്കിലായിരുന്നു, അതുകൊണ്ടുതന്നെ ഭര്‍ത്താവ് രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നത് എന്ന് അറിയില്ല'. ഭര്‍ത്താവിനെ കൈവിട്ട് ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ മൊഴി . നീലചിത്ര നിര്‍മാണ കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് സമര്‍പിച്ച 1400ല്‍ അധികം പേജുവരുന്ന ഉപകുറ്റപത്രത്തിലാണ് ശില്‍പ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്.

Shilpa Shetty Said "Was Busy, Didn't Know What Raj Kundra Was Upto": Cops, Mumbai, News, Cinema, Actress, Bollywood, Crime Branch, National

2015ലാണ് കുന്ദ്ര വിയാന്‍ ഇന്‍ഡസ്ട്രീസ് ആരംഭിക്കുന്നത്. 2020 വരെ താനും അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു. പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെച്ചെന്നും ശില്‍പയുടെ മൊഴിലുണ്ട്.

കേസില്‍ അറസ്റ്റിലായ പ്രതികള്‍ സമൂഹമാധ്യമങ്ങളില്‍ നീലചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ആപുകളാണ് ഹോട് ഷോടും ബോളിഫെയിമും. നീലച്ചിത്ര റാകെറ്റുമായി ബന്ധപ്പെട്ട ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി വിയാന്‍ എന്റര്‍പ്രൈസസിന്റെ മുംബൈയിലെ ഓഫിസാണ് രാജ് കുന്ദ്ര ഉപയോഗിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.

രാജ് കുന്ദ്രയ്ക്ക് പുറമെ വിയാന്‍ ഇന്‍ഡസ്ട്രീസ് ഐ ടി തലവന്‍ റയാന്‍ തോര്‍പെ, യഷ് താകൂര്‍, സന്ദീപ് ബക്ഷി എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പിച്ചത്. ഒമ്പതു പ്രതികള്‍ക്കെതിരെ ആദ്യ കുറ്റപത്രം സമര്‍പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് 11 പേരാണ് ഇതുവരെ അറസ്റ്റിലായത്.

Keywords: Shilpa Shetty Said "Was Busy, Didn't Know What Raj Kundra Was Upto": Cops, Mumbai, News, Cinema, Actress, Bollywood, Crime Branch, National.

Post a Comment