Follow KVARTHA on Google news Follow Us!
ad

സ്വാമി നരേന്ദ്ര ഗിരി ആത്മഹത്യയ്ക്ക് ഒരു മണിക്കൂർ മുൻപ് ഫോണിൽ വീഡിയൊ റെകോർഡ് ചെയ്തിരുന്നുവെന്ന് പൊലിസ്

Seer Narendra Giri Shot Video On Phone Hour Before Alleged Suicide In UP സ്വാമി നരേന്ദ്ര ഗിരി ആത്മഹത്യയ്ക്ക് ഒരു മണിക്കൂർ മുൻപ് ഫോണിൽ വീഡിയൊ റെകോർഡ് ച
ലഖ്നൗ: (www.kvartha.com 23.09.2021) ആത്മഹത്യ ചെയ്യുന്നതിന് ഒരു മണിക്കൂർ മുൻപെ സ്വാമി നരേന്ദ്ര ഗിരി സ്വന്തം മൊബൈൽ ഫോണിൽ വീഡിയൊ റെകോർഡ് ചെയ്തിരുന്നുവെന്ന് പൊലിസ്. 13 പേജുള്ള ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരിക്കുന്ന അതേ ആരോപണങ്ങൾ തന്നെയാണ് വീഡിയോയിലും ഉള്ളതെന്നും പൊലിസ് പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അഖില ഭാരതീയ അഖാഡ പരിഷത് നേതാവായ നരേന്ദ്ര ഗിരിയെ ആശ്രമത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന് പൊലിസ് പറഞ്ഞിരുന്നു. 


മൊബൈലിൽ നിന്നും ലഭിച്ചിരിക്കുന്ന വീഡിയോയ്ക്ക് 4 മിനിട് 30 സെകെൻഡ് ദൈർഘ്യമാണുള്ളത്. സെൽഫി മോഡിൽ വീഡിയൊ റെകോർഡ് ചെയ്യാൻ അറിയാത്ത സ്വാമി നരേന്ദ്ര ഗിരി തൻ്റെ വിശ്വസ്ത ശിഷ്യനായ സർവേശ് ദ്വിവേദിയിൽ നിന്നും നിന്നും തലേന്ന് ഇക്കാര്യം ചോദിച്ചു മനസിലാക്കിയെന്ന് ആശ്രമത്തിലെ അന്തേവാസികൾ പറയുന്നു. ഫോണിൽ പഠനാർഥം എടുത്ത ചെറിയ വീഡിയോകളും കണ്ടെത്തിയെന്ന് പൊലിസ് പറഞ്ഞു. ഇതിന് ശേഷമാണ് തൻ്റെ ആത്മഹത്യയ്ക്ക് കാരണമായ ഘടകങ്ങളെ കുറിച്ച് വിശദീകരിക്കുന്ന വീഡിയൊ സ്വാമി റെകോർഡ് ചെയ്തിട്ടുള്ളത്. 

തൻ്റെ ശിഷ്യനായ ആനന്ദ് ഗിരി തൻ്റേയും ഒരു സ്ത്രീയുടേയും ചിത്രം മോർഫ് ചെയ്ത് പ്രചരിക്കുമെന്ന് ഭയപ്പെടുന്നതായി നരേന്ദ്ര ഗിരി വീഡിയോയിൽ പറയുന്നുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. 

നരേന്ദ്ര ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് ആനന്ദ ഗിരി, ആദ്യ തിവാരി, ആദ്യ തിവാരിയുടെ മകൻ സന്ദീപ് തിവാരി എന്നിവരെ ചൊവ്വാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.  

SUMMARY: Mobile phone data shows the seer recorded a couple of test videos before the final one. 'After checking the quality of the test videos, he recorded the final video,' said sources.

Post a Comment