Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ തുറക്കല്‍; ആദ്യ ദിവസങ്ങളില്‍ സമ്മർദം അകറ്റാനുള്ള ഹാപിനെസ് ക്ലാസുകൾ

School reopening; Happiness classes to relieve stress in first few days, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 30.09.2021) സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ട എന്നാണ് തീരുമാനം. വിദ്യാർഥികളുടെ സമ്മര്‍ദം അകറ്റാനുള്ള ഹാപിനെസ് ക്ലാസുകളായിരിക്കും ആദ്യ ദിവസങ്ങളില്‍ നടത്തുക. പിന്നീട് പ്രത്യേക ഫോകസ് ഏരിയ നിശ്ചയിച്ച് പഠിപ്പിക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനം എടുത്തത്.

ഹാപിനെസ് ക്ലാസുകളിലൂടെ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനകാലത്തെ സമ്മര്‍ദം ലഘൂകരിക്കുകയാണ് ലക്ഷ്യമിടുന്നത്. പ്രവേശനോത്സവം മാതൃകയില്‍ കുട്ടികളെ സ്കൂളുകളില്‍ വരവേല്‍ക്കാനാണ് തീരുമാനം. പ്രൈമറി ക്ലാസുകാര്‍ക്ക് ബ്രിഡ്ജ് ക്ലാസ് നടത്തും. സ്‌കൂള്‍ തലത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ആദ്യ മാസം ഹാജറും യൂണിഫോമും നിര്‍ബന്ധം ആക്കില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികള്‍ സ്‌കൂളിലെത്തേണ്ടതില്ലെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗ രേഖ ഒക്ടോബർ അഞ്ചിന് തയ്യാറാക്കും.

News, Kerala, Thiruvananthapuram, State, School, Students, Health, Study Class, District Collector, School Bus, Children, Teacher, Vaccine, School reopening; Happiness classes to relieve stress in first few days

ഹയര്‍ സെകന്‍ഡറി ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലും ഒന്നുമുതല്‍ ഏഴുവരെയുളള ക്ലാസുകള്‍ മൂന്നുദിവസം വീതമുളള ഷിഫ്റ്റിലുമായിരിക്കും പ്രവർത്തിക്കുക. ഒരു ക്ലാസില്‍ പരമാവധി 30 കുട്ടികളെ പ്രവേശിപ്പിക്കാം. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്ങും സ്കൂളിനെയും അധ്യാപകരെയും പരിചയപ്പെടുത്തുന്ന പ്രത്യേക സെഷനും നൽകും. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പാഠങ്ങള്‍ റിവൈസ് ചെയ്യാന്‍ ബ്രിജ് ക്ലാസുകളും ഉണ്ടാകും.

സ്കൂളുകള്‍ എത്രയും വേഗം അണുവിമുക്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ എത്രയും വേഗം വാക്സിനെടുക്കണം എന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ എണ്ണം സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തത വരുത്തും. ചെറിയ കുട്ടികള്‍ ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയിലും വലിയ കുട്ടികളുടെ കാര്യത്തില്‍ ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ വീതവും ക്രമീകരിക്കാന്‍ നിര്‍ദേശമുണ്ട്.

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ജില്ലാതല ഏകോപനം ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. പ്രധാന അധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം കലക്ടര്‍മാർ വിളിച്ചുചേര്‍ക്കും. എല്ലാ അധ്യാപകരും ജീവനക്കാരും വാക്സിൻ സ്വീകരിക്കണമെന്നും ഇതിന്‍റെ ചുമതല അധ്യാപക, അനധ്യാപക സംഘടനകള്‍ ഏറ്റെടുക്കണമെന്നും യോഗം തീരുമാനിച്ചു. കൂടാതെ സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതിയും സർകാർ ഒഴിവാക്കി. സ്വകാര്യ ബസുകള്‍ ടെമ്പോ ട്രാവലറുകള്‍ എന്നിവക്ക് നികുതി അടക്കാന്‍ ഡിസംബര്‍ വരെ കാലാവധി നീട്ടി. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ തുടരുമെന്നും സര്‍കാര്‍ അറിയിച്ചു.


Keywords: News, Kerala, Thiruvananthapuram, State, School, Students, Health, Study Class, District Collector, School Bus, Children, Teacher, Vaccine, School reopening; Happiness classes to relieve stress in first few days


< !- START disable copy paste -->

Post a Comment