Follow KVARTHA on Google news Follow Us!
ad

സ്‌കൂൾ ബസുകളുടെ കാര്യക്ഷമത പരിശോധിക്കും, യൂനിഫോം നിർബന്ധമാക്കില്ല, ഉച്ചഭക്ഷണത്തിനുള്ള അലവൻസ് നൽകും; സ്കൂൾ തുറക്കുമ്പോഴുള്ള മുന്നൊരുക്കങ്ങൾ ഇങ്ങനെ

School opening: Uniforms are not mandatory for students, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 24.09.2021) സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡി ജി പി. സ്റ്റേഷൻ ഓഫീസർമാർ സ്‌കൂൾ പ്രിൻസിപൽമാരുമായി ചർച നടത്തണമെന്നും സുരക്ഷ, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച ചെയ്യണെമെന്നും ഡി ജി പി നിർദേശിച്ചു. കൂടാതെ സ്‌കൂൾ ബസുകളുടെ കാര്യക്ഷമത പരിശോധിക്കാനും നിദേശം നൽകി.

അതേസമയം സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള കരട് മാർഗരേഖയും തയാറായി. അഞ്ച് ദിവസത്തിനകം അന്തിമ രേഖ തയാറാക്കുമെന്നും വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

News, Kerala, State, Top-Headlines, School, Education, Government, School opening, Uniforms,


നിലവിൽ തയ്യാറക്കിയ മാർഗ നിർദേശങ്ങൾ:

കുട്ടികളുടെ ശരീര ഊഷ്മാവ് കൃത്യമായി പരിശോധിക്കും.

ഒരു ബഞ്ചിൽ പരമാവധി രണ്ടു പേർ മാത്രം.

യൂനിഫോം നിർബന്ധമാക്കില്ല.

ഉച്ചഭക്ഷണം ഒഴിവാക്കും പകരം ഉച്ചഭക്ഷണത്തിനുള്ള അലവൻസ് നൽകും.

സ്കൂളുകൾക്ക് മുന്നിലുള്ള ബേകെറികളിലും മറ്റും നിന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല.

സ്കൂളുകളിൽ കുട്ടികൾ എത്തുന്നതിൽ രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കും.

ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ സ്കൂളിൽ എത്തേണ്ടതില്ല.

രക്ഷിതാക്കൾക്ക് ഓൺലൈൻ വഴി ബോധവത്ക്കരണ ക്ലാസുകൾ നടത്തും.

ചെറിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്.

സ്കൂളുകളിൽ കുട്ടികളെ കൂട്ടുകൂടാൻ അനുവദിക്കില്ല.

നിലവിലുള്ള സിലബസ് പരിഷ്‌കരിക്കും.

സ്കൂൾ ബസുകൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും.

ശുചീകരണ യജ്ഞം നടത്തും.

ഓടോറിക്ഷയിൽ രണ്ട് കുട്ടികളിൽ കൂടുതൽ പേരെ കൊണ്ടുവരാൻ പാടില്ല.

സ്കൂൾ തുറന്നാലും ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കില്ല.

Keywords: News, Kerala, State, Top-Headlines, School, Education, Government, School opening, Uniforms, School opening: Uniforms are not mandatory for students.


< !- START disable copy paste -->


Post a Comment