4 കോടിയിലേറെ കോവിഡ് വാക്സിനേഷന്‍ വിതരണം ചെയ്ത് സൗദി അറേബ്യ

 


റിയാദ്: (www.kvartha.com 21.09.2021) സൗദി അറേബ്യയില്‍ ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്‌സിനേഷന്‍ ഡോസുകളുടെ എണ്ണം നാല് കോടി കടന്നു. രാജ്യത്ത് 4.1 കോടി ഡോസുകള്‍ 587 കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്ത മാസം ആദ്യത്തോടെ ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. 2.1 കോടിയിലേറെ ആളുകള്‍ ഇതുവരെ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. ഇത് ജനസംഖ്യയുടെ 64 ശതമാനം വരും. 44 ശതമാനം പേരാണ് ഇതുവരെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 1.4 കോടി ആളുകള്‍ ഉള്‍പെടും.
  
4 കോടിയിലേറെ കോവിഡ് വാക്സിനേഷന്‍ വിതരണം ചെയ്ത് സൗദി അറേബ്യ

രാജ്യത്ത് പൊതുഗതാഗതം ഉപയോഗിക്കാനും സര്‍കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കാനും ഓഗസ്റ്റ് ഒന്നുമുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് ഒമ്പത് മുതല്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കാത്ത സൗദി പൗരന്മാരെ വിദേശത്തേക്ക് യാത്ര ചെയ്യുന്നതില്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി വിലക്കിയിരുന്നു.

Keywords:  News, Gulf, UAE, Saudi Arabia, COVID-19, Vaccine, Riyadh, Central, International, Saudi Arabia distributed more than 4 crore covid vaccinations.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia