Follow KVARTHA on Google news Follow Us!
ad

17 ബില്യൺ റിയാലിന്റെ കള്ളപ്പണം വെളുപ്പിച്ചതായി കേസ്; വിദേശികളും സ്വദേശികളും അടങ്ങുന്ന 24 അംഗ സംഘത്തിന് കഠിന ശിക്ഷ വിധിച്ച് സൗദി അറേബ്യ; 'ശിക്ഷയ്ക്ക് ശേഷം നാടുകടത്തും'

Saudi Arabia Court convicts gang of 24 for money laundering case #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
റിയാദ്: (www.kvartha.com 14.09.2021) 17 ബില്യൺ റിയാലിന്റെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ 24 അംഗ സംഘത്തിന് കഠിന ശിക്ഷ പ്രഖ്യാപിച്ച് സൗദി കോടതി. റിയാദ് അപീൽ കോടതിയാണ് ശിക്ഷ വിധിച്ചത്. സൗദി പൗരന്മാരും വിദേശികളും അടങ്ങിയ സംഘമാണ് പ്രതികൾ. കുറ്റകൃത്യത്തിലെ പങ്കിനനുസരിച്ച് പ്രതികള്‍ക്ക് വ്യത്യസ്ത കാലത്തേക്കുള്ള തടവു ശിക്ഷകളാണ് കോടതി വിധിച്ചത്. ഏറ്റവും കൂടിയ ശിക്ഷ 20 വര്‍ഷം തടവാണ്. 75 മില്യൺ റിയാൽ പിഴയും ചുമത്തിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട സൗദി പൗരന്മാർക്ക് 20 വർഷത്തെ യാത്രാ വിലക്കും ഏർപെടുത്തി. പ്രവാസികളെ ജയിൽ ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം നാടുകടത്താനും ഉത്തരവിട്ടു.

 
World, News, Saudi Arabia, Gulf, Riyadh, Case, Court, Jail, Arrest, Saudi Arabia Court convicts gang of 24 for money laundering case



പ്രതികള്‍ വെളുപ്പിച്ച മുഴുവന്‍ പണവും കണ്ടുകെട്ടാനും വിധിയുണ്ട്. ഫാക്ടറികൾ, കമ്പനികൾ, സ്ഥാപനങ്ങൾ, മെഡികൽ ക്ലിനികുകൾ എന്നിവ ഉൾപെടുന്ന വാണിജ്യ സ്ഥാപനങ്ങളുടെ മറവിൽ സംഘടിതമായാണ് സംഘം തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.
പണം വെളുപ്പിക്കൽ, കുറ്റകൃത്യത്തിൽ പങ്കെടുക്കൽ, പണം ശേഖരിക്കൽ, നിക്ഷേപിക്കൽ, വിദേശത്തേക്ക് അയക്കൽ, കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനം അറിയാമായിരുന്നിട്ടും വിവരം നൽകാത്തത് തുടങ്ങിയവ അടക്കം വ്യത്യസ്‍ത കുറ്റങ്ങളിലാണ് പ്രതികള്‍ പങ്കാളികളായതെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഒരു വർഷമായി അഴിമതി, വഞ്ചന, കൈക്കൂലി എന്നിവയ്‌ക്കെതിരായ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ് അധികൃതർ. ഇത്തരം കേസിൽ 65 പേരെ ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു. അതിൽ 48 പേർ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള സർകാർ ജീവനക്കാരായിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മാർചിൽ രണ്ട് സൗദി പൗരന്മാർക്ക് 28 വർഷം തടവും 3.47 മില്യൺ ഡോളർ പിഴയും വിധിച്ചിരുന്നു.

Keywords: World, News, Saudi Arabia, Gulf, Riyadh, Case, Court, Jail, Arrest, Saudi Arabia Court convicts gang of 24 for money laundering case.< !- START disable copy paste -->

Post a Comment