Follow KVARTHA on Google news Follow Us!
ad

ഐപിഎല്‍ 2021; മുംബൈ ഇന്‍ഡ്യന്‍സിനെതിരെ ആ താരം കളിക്കില്ല

Sam Curran Arrives in UAE, Will Miss CSK’s 1st Fixture Against Mumbai Indians #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 16.09.2021) ഐപിഎല്‍ രണ്ടാംപാതിയില്‍ മുംബൈ ഇന്‍ഡ്യൻസിനെ ചെന്നൈ സൂപെര്‍ കിംഗ്‌സിന് താരം സാം കറൻ കളിക്കില്ല. താരത്തിന്റെ ക്വാറന്റൈന്‍ കാലാവധി മുംബൈയുമായുള്ള മത്സരമാവുമ്പോഴേക്ക് പൂര്‍ത്തിയാവില്ല. ഈ മാസം 19 നാണ് മത്സരം.

News, Sports, Cricket, IPL, Mumbai Indians, Chennai Super Kings, Report, Sam Curran Arrives in UAE, Will Miss CSK’s 1st Fixture Against Mumbai Indians.

ഇന്‍ഡ്യയില്‍ നടന്ന ആദ്യപാദ മത്സരങ്ങളില്‍ മികച്ച മത്സരം പുറത്തെടുത്ത താരത്തിന്റെ അഭാവം ചെന്നൈയ്ക്ക് തിരിച്ചടിയായേക്കും. ആശങ്കയ്ക്കൊപ്പം ദക്ഷിണാഫ്രികന്‍ താരം ഫാഫ് ഡു പ്ലെസിസിന്റെ തിരിച്ച്‌ വരവ് ചെന്നൈ ക്യാംപിനെ ആവേശത്തിലാക്കി.

കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ പരിക്കിനെ തുടര്‍ന്ന് ഡുപ്ലെസി അവസാന രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താരം ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്.


Keywords: News, Sports, Cricket, IPL, Mumbai Indians, Chennai Super Kings, Report, Sam Curran Arrives in UAE, Will Miss CSK’s 1st Fixture Against Mumbai Indians.- START disable copy paste -->

Post a Comment