കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട വ്യാഴാഴ്ച വൈകിട്ട് തുറക്കും

പത്തനംതിട്ട: (www.kvartha.com 15.09.2021) കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രനട വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. വ്യാഴാഴ്ച മുതല്‍ സപ്തംബര്‍ 21 വരെ ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശിക്കാം. 21 ന് രാത്രി ഒമ്പത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന അഞ്ചു ദിവസങ്ങളിലും ഉണ്ടാകും.

ദിവസേന 15,000 ഭക്തര്‍ക്ക് വീതമാണ് പ്രവേശനാനുമതി. കോവിഡ്- 19 ന്റെ രണ്ട് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കോ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് ഉള്ളവര്‍ക്കോ ഓണ്‍ലൈന്‍ വഴി ബുക് ചെയ്ത് ശബരിമല ദര്‍ശനത്തിനെത്താം.

Sabarimala temple will be opened on Thursday evening for the Kannimasa Pujas, Pathanamthitta, News, Sabarimala Temple, Sabarimala, Pilgrimage, Kerala

Keywords: Sabarimala temple will be opened on Thursday evening for the Kannimasa Pujas, Pathanamthitta, News, Sabarimala Temple, Sabarimala, Pilgrimage, Kerala.

Post a Comment

Previous Post Next Post