ഐ പി എലില്‍ പുതിയ റെകോഡുമായി രോഹിത് ശര്‍മ; കൊല്‍കത്തയ്‌ക്കെതിരെ 1000 റണ്‍സ്

 


ADVERTISEMENT

അബൂദബി: (www.kvartha.com 23.09.2021) ഐ പി എലില്‍ അപൂര്‍വ റെകോഡ് സ്വന്തമാക്കി മുംബൈ ഇന്‍ഡ്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഐ പി എലില്‍ ഒരു ടീമിനെതിരെ 1000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെകോഡാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ 18 റണ്‍സ് പൂര്‍ത്തിയാക്കിയതോടെ മുംബൈ ക്യാപ്റ്റന്‍ റെകോഡ് പുസ്തകത്തില്‍ ഇടം നേടിയത്. മത്സരത്തില്‍ 30 പന്തില്‍ 33 റണ്‍സെടുത്ത് രോഹിത് പുറത്തായി. കൊല്‍ക്കത്തയ്ക്കെതിരെ 29 മത്സരങ്ങളില്‍ നിന്ന് 1015 റണ്‍സാണ് രോഹിതിന്റെ അകൗണ്ടിലുള്ളത്. രണ്ട് തവണ സെഞ്ച്വറി നേടുകയും ചെയ്തിട്ടുണ്ട്.
Aster_MIMS

ഐ പി എലില്‍ പുതിയ റെകോഡുമായി രോഹിത് ശര്‍മ; കൊല്‍കത്തയ്‌ക്കെതിരെ 1000 റണ്‍സ്

പഞ്ചാബ് കിങ്സിനെതിരെ 943 റണ്‍സ് നേടിയിട്ടുള്ള ഡേവിഡ് വാര്‍ണറാണ് ഈ നേട്ടത്തില്‍ രോഹിതിന് പിന്നിലുള്ളത്. കൊല്‍ക്കത്തയ്ക്കെതിരെ വാര്‍ണര്‍ 915 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബെന്‍ഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോലി 909 റണ്‍സ് നേടിയിട്ടുണ്ട്.

Keywords: Rohit becomes first player to score 1000 runs against single opposition, Abu Dhabi, News, IPL, Rohit Sharma, Record, Gulf, World, Sports, Cricket.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia