Follow KVARTHA on Google news Follow Us!
ad

പ്രവാസികൾക്ക് ആശ്വാസ വാർത്ത; കേരളത്തിലേക്ക് 300 ദിര്‍ഹത്തിന് ടികെറ്റുകള്‍ പ്രഖ്യാപിച്ച് എയര്‍ അറേബ്യ

Relief news for expats; Air Arabia announces 300 dirham tickets to Kerala#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ശാര്‍ജ:(www.kvartha.com 20.09.2021) കേരളത്തിലേക്കുള്ള യാത്രക്കാർക്ക് 300 ദിര്‍ഹം മുതലുള്ള ടികെറ്റുകള്‍ പ്രഖ്യാപിച്ച് ശാര്‍ജ ആസ്‌ഥാനമായ വിമാനകമ്പനി എയര്‍ അറേബ്യ. കേരളത്തിലേക്കുള്ള യാത്രകൾക്ക് പ്രവാസികൾക്ക് ചിലവേറുമ്പോൾ ആശ്വാസകരമായ ഒരു വാർത്തയാണ് ശാര്‍ജ ആസ്‌ഥാനമായ വിമാനകമ്പനി എയര്‍ അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി ഉള്‍പെടെ 11 ഇൻഡ്യന്‍ നഗരങ്ങളിലേക്കാണ് 300 ദിര്‍ഹത്തില്‍ ആരംഭിക്കുന്ന ടികെറ്റുകള്‍ ലഭ്യമായിട്ടുള്ളത്.

  
Sharjah, Gulf, UAE, News, Top-Headlines, Kerala, Ticket, Flight, Air Plane, Delhi, Mumbai, Hyderabad, Kozhikode, Thiruvananthapuram, Chennai, Relief news for expats; Air Arabia announces 300 dirham tickets to Kerala.



ഡെല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും 300 ദിര്‍ഹത്തിന്റെ വണ്‍വേ ടികെറ്റുകള്‍ ലഭ്യമാണ്. അതേസമയം കോഴിക്കോട്ടേക്കും ചെന്നൈയിലേക്കും 310 ദിര്‍ഹത്തിനും ടികെറ്റുകളുണ്ട്. തിരുവനന്തപുരത്തേക്കുള്ള ടികെറ്റുകളുടെ നിരക്ക് 320 ദിർഹമാണ്. അഹമ്മദാബാദിലേക്ക് 350 ദിർഹത്തിനും കോയമ്പത്തൂരിലേക്ക് 398 ദിര്‍ഹത്തിനും ടികെറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ബെംഗളുരുവിലേക്ക് 450 ദിര്‍ഹത്തിനും ഗോവയിലേക്ക് 600 ദിര്‍ഹത്തിനുമാണ് ടികെറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.


Keywords: Sharjah, Gulf, UAE, News, Top-Headlines, Kerala, Ticket, Flight, Air Plane, Delhi, Mumbai, Hyderabad, Kozhikode, Thiruvananthapuram, Chennai, Relief news for expats; Air Arabia announces 300 dirham tickets to Kerala.



< !- START disable copy paste -->

Post a Comment