ആരാധകരുടെ കാത്തിരിപ്പിന് വിരാമം; സൂപെർ ഹീറോ 'മിന്നൽ മുരളിയുടെ' റിലീസ് തിയതി പുറത്തുവിട്ടു

 


കൊച്ചി: (www.kvartha.com 23.09.2021) പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ടോവിനോ നായകനാകുന്ന 'മിന്നൽ മുരളി'. മലയാളത്തിലെ ആദ്യത്തെ സൂപെര്‍ഹീറോ ചിത്രം എന്ന വിശേഷണം കൂടിയുണ്ട് ഈ ചിത്രത്തിന്.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുയുമാണ് അണിയറപ്രവർത്തകർ.

  
ആരാധകരുടെ കാത്തിരിപ്പിന് വിരാമം; സൂപെർ ഹീറോ 'മിന്നൽ മുരളിയുടെ' റിലീസ് തിയതി പുറത്തുവിട്ടു



ക്രിസ്മസ് റിലീസായിട്ടാകും മിന്നൽ മുരളി എന്ന സൂപെർ ഹീറോ പ്രേക്ഷകർക്ക് മുന്നിലെത്തുക. ഡിസംബർ 24നാണ് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുക. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച 'ഗോദ'യ്ക്കു ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രം കൂടിയാണ് മിന്നൽ മുരളി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; സൂപെർ ഹീറോ 'മിന്നൽ മുരളിയുടെ' റിലീസ് തിയതി പുറത്തുവിട്ടു


ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ശാന്‍ റഹ്‌മാൻ. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്.


Keywords:  News, Kochi, Kerala, State, Entertainment, Film, Cinema, Actor, Top-Headlines,  Release date of 'Minnal Murali' announced.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia