ഇടുക്കി: (www.kvartha.com 21.09.2021) ക്ലബ് ഹൗസില്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന റെഡ് റൂമുകള്‍ സജീവമാകുന്നു. അര്‍ധരാത്രികളിലാണ് സഭ്യതയുടെ എല്ലാ അതിരും ലംഘിക്കുന്ന ‘റെഡ് റൂമുകള്‍’ സജീവമാകുന്നത്.
മലയാളികള്‍ അടക്കം ഇത്തരം റൂമുകള്‍ നടത്തുന്നുണ്ട്. നേരത്തെ ഹിന്ദി തമിഴ് ഭാഷകളിലുള്ള ‘റെഡ് റൂമുകള്‍’ ക്ലബ് ഹൗസില്‍ സജീവമായിരുന്നു. ഇതിന്റെ തുടര്‍ച എന്ന നിലയിലാണ് മലയാളത്തിലും വന്നത്.
അര്‍ധരാത്രിയോടെയാണ് ഗ്രൂപുകള്‍ സജീവമാകുന്നത്. സ്ത്രീ, പുരുഷഭേദം ഇല്ലാതെയാണ് ഇവ സംഘടിപ്പിക്കുന്നത്. അശ്ലീല സംസാരങ്ങളും, ചോദ്യത്തോരങ്ങളുമായി തുറന്ന സംസാരമാണ് ഈ റൂമുകളുടെ രീതി. കേള്‍വിക്കാരായി ആയിരത്തിന് മുകളില്‍ ആളുകളുമുണ്ടാവും. രാത്രി 11 മുതലാണ് ഗ്രൂപുകൾ സജീവമാകുന്നത്.
സ്പീകര്‍ പാനലില്‍ സ്ത്രീകളും പുരുഷന്മാരും ധാരാളം ഉണ്ടാവും. ഓഡിയന്‍സ് പാനലിലുള്ളവരേയും ചേര്‍ത്താല്‍ ഓരോ റൂമിലും 500-നും 1000 നും ഇടയ്ക്ക് ആള്‍ക്കാരാണ് ഇതൊക്കെ കേട്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ മിക്കവരുടേയും പ്രൊഫൈല്‍ ഫോടോയോ പേരോ യഥാര്‍ഥത്തിലുള്ളതാവില്ല. ലൈംഗിക ചുവയുള്ള തലക്കെട്ട് കൊടുത്തായിരിക്കും റൂമുകള്‍ തുടങ്ങുന്നത്.
മറ്റ് സാമൂഹികമാധ്യമങ്ങളേക്കാള്‍ ആര്‍ക്കും കേള്‍ക്കാവുന്ന പൊതുചര്‍ചകളാണ് ക്ലബ് ഹൗസിന്റെ പ്രത്യേകത. ലൈംഗിക സംഭാഷണങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാത്ത സ്ഥിതിയാണ്.
മികച്ച അശ്ലീല വര്‍ത്തമാനം പറയുന്നതില്‍ മത്സരങ്ങള്‍ വരെ നടക്കുന്നുണ്ട്. ആര്‍ക്കും കയറാമെന്ന സാഹചര്യം ഉള്ളതാണ് ഇതിലെ അപകടം. അശ്ലീല റൂമുകളില്‍ ഏറെയും കൗമാരക്കാരാണെന്നാണ് സൈബര്‍ പൊലീസ് പറയുന്നത്.
Keywords: News, Idukki, Kerala, Social Media, Viral, State, Top-Headlines, Application, Red rooms, Clubhouse, Ajo Kuttikkan, Red rooms are active in Clubhouse.
< !- START disable copy paste -->