Follow KVARTHA on Google news Follow Us!
ad

അണ്ണാത്തെ പോസ്റ്റെര്‍: ദേശീയപാതയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകള്‍ നോക്കി നില്‍ക്കുമ്പോള്‍ മൃഗബലി നടത്തി രക്താഭിഷേകം നടത്തി; രജനികാന്തിനെതിരെ പരാതിയുമായി അഭിഭാഷകന്‍

Rajinikanth's ‘Annatha’ poster: Sensational complaint demanding action against Rajini#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com 14.09.2021) തമിഴ്‌നാട്ടില്‍ രജനികാന്തിനെതിരെ പരാതി. അണ്ണാത്തെ ചിത്രത്തിന്റെ പോസ്റ്റെര്‍ പുറത്തുവന്നതിന് പിന്നാലെ നടന്ന ആരാധകരുടെ മൃഗബലിയാണ് പരാതിക്ക് ഇടയാക്കിയിരിക്കുന്നത്. അഭിഭാഷകനായ തമില്‍വേന്‍ടനാണ് തമിഴ്‌നാട് ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുന്നത്.

അണ്ണാത്തെ സിനിമയുടെ മോഷന്‍ പോസ്റ്റെര്‍ റിലീസിനോട് അനുബന്ധിച്ചു തിരുച്ചിറപ്പള്ളിയില്‍ ആടിനെ അറുത്ത് രക്താഭിഷേകം നടത്തിയ സംഭവമാണ് നടന് കുരുക്കാവുന്നത്. ആട്ടിന്‍കുട്ടിയെ ജനമധ്യത്തില്‍ വച്ച് കൊന്ന് ചോര അണ്ണാത്തെയുടെ പോസ്റ്റെറില്‍ ഒഴിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദേശീയപാതയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു മൃഗബലി നടന്നത്. 

News, National, India, Chennai, Tamilnadu, Cinema, Rajanikanth, Entertainment, Complaint, Lawyer, Rajinikanth's ‘Annatha’ poster: Sensational complaint demanding action against Rajini


സൂപെര്‍ സ്റ്റാറിന്റെ കൂറ്റന്‍ കടൗട് ഉയര്‍ത്തിയാണ് അണ്ണാത്തെയുടെ മോഷന്‍ പോസ്റ്റെര്‍ റിലീസിനെ ആഘോഷമാക്കിയത്. കണ്ണുതട്ടാതിരിക്കാന്‍ ആരാധകര്‍ രക്താഭിഷേകം നടത്തുകയായിരുന്നു. ദൃശ്യങ്ങള്‍ ആവേശത്തോടെ ആരാധകര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അതോടെ സംഭവത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയായിരുന്നു.

നടപടി ക്രൂരതയാണെന്നും പൊതുസ്ഥലത്തെ അറവ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ ഭീതിയുണ്ടാക്കുമെന്നാണ് പരാതിയില്‍ പറയുന്നത്. ആരാധകരെ നിയന്ത്രിക്കാത്ത നടനാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തേക്കുറിച്ച് രജനികാന്ത് പ്രതികരിക്കാത്തതിലും ആരാധകരുടെ പ്രവര്‍ത്തിയെ അപലപിക്കാത്തതിലും പ്രതിഷേധിച്ചാണ് കേസ് നല്‍കിയിട്ടുള്ളത്. 

News, National, India, Chennai, Tamilnadu, Cinema, Rajanikanth, Entertainment, Complaint, Lawyer, Rajinikanth's ‘Annatha’ poster: Sensational complaint demanding action against Rajini


അതേസമയം ഈ വിഷയത്തില്‍ രജനികാന്ത് പ്രതികരിച്ചിട്ടില്ല. താരത്തിന്റെ മൗനം ആരാധകരെ തുടര്‍ന്നും ഇത്തരം നടപടികളില്‍ ഏര്‍പെടാന്‍ പ്രേരിപ്പിക്കുന്നതാണെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം.

കര്‍ശന നടപടി ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനായ പെറ്റയും രംഗത്തെത്തിയിട്ടുണ്ട്. 2018 ല്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സമയത്തും ആരാധകര്‍ വ്യാപകമായി മൃഗബലി നടത്തിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

 

 Keywords: News, National, India, Chennai, Tamilnadu, Cinema, Rajanikanth, Entertainment, Complaint, Lawyer, Rajinikanth's ‘Annatha’ poster: Sensational complaint demanding action against Rajini

Post a Comment