Follow KVARTHA on Google news Follow Us!
ad

മാലിന്യം തള്ളാന്‍ ക്വടേഷന്‍; കയ്യോടെ പിടികൂടി ഹെല്‍ത് സര്‍കിള്‍ സ്‌ക്വാഡ്; പിഴ ചുമത്തിയത് 15,000

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Health,Kerala,
തിരുവനന്തപുരം: (www.kvartha.com 15.09.2021) മാലിന്യം തള്ളാന്‍ ക്വടേഷന്‍. കയ്യോടെ പിടികൂടി ഹെല്‍ത് സര്‍കിള്‍ സ്‌ക്വാഡ്. പിഴയും ചുമത്തി. 15000 രൂപയാണ് പിഴ ചുമത്തിയത്. തിരുവനന്തപുരം നഗരസഭ നന്തന്‍കോട് ഹെല്‍ത് സര്‍കിള്‍ പരിധിയിലെ മ്യൂസിയം ആര്‍ കെ വി റോഡില്‍ ക്വടേഷനെടുത്ത് മാലിന്യം തള്ളാന്‍ കൊണ്ടുവന്നവരെയാണ് നന്തന്‍കോട് ഹെല്‍ത് സര്‍കിള്‍ സ്‌ക്വാഡ് പിടികൂടി പിഴ ഈടാക്കിയത്.

Quotation for waste disposal; fine of Rs 15,000 was imposed, Thiruvananthapuram, News, Health, Kerala

ജഗതി വാര്‍ഡില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഒരു സ്വകാര്യ സ്ഥാപനത്തിലെ മാലിന്യങ്ങള്‍ ക്വടേഷന്‍ വാങ്ങി മ്യൂസിയം കനകകുന്ന് വളപ്പിന് സമീപമുള്ള ആളെഴിഞ്ഞ റോഡില്‍ പുലര്‍ച്ചെ കൊണ്ടു വന്നപ്പോഴാണ് പിടികൂടിയത്.

രാജാജി നഗര്‍ സദേശികളായ അമ്പിളി, അനില്‍കുമാര്‍ എന്നിവരെയാണ് പിടികൂടിയത്. പിഴ തുക നഗരസഭയില്‍ ഒടുക്കി. ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് മിനുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍കുമാര്‍, മുഹമ്മദ് റാഫി, നീന എന്നിവര്‍ പങ്കെടുത്തു.

സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിന് ഓരോ വാര്‍ഡുകളിലും നഗരസഭ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. കഴിഞ്ഞ ആഴ്ച പട്ടം മരപ്പാലം തോട്ടില്‍ മാലിന്യo തള്ളാന്‍ കൊണ്ടുവന്ന ഓടോറിക്ഷ പിടികൂടുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Keywords: Quotation for waste disposal; fine of Rs 15,000 was imposed, Thiruvananthapuram, News, Health, Kerala.

Post a Comment