താലിബാൻ്റെ വ്യക്തമായ കരാറില്ലാതെ കാബുൾ എയർപോർട് ഏറ്റെടുക്കാനാകില്ലെന്ന് ഖത്വർ

 


ദോഹ: (www.kvartha.com 14.09.2021) എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി താലിബാൻ്റെ വ്യക്തമായ കരാറില്ലാതെ കാബുൾ എയർപോർട് ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാനാകില്ലെന്ന് ഖത്വർ. ചൊവ്വാഴ്ചയാണ് ഖത്വർ ഇത് സംബന്ധിച്ച് നയം വ്യക്തമാക്കിയത്. അഫ്ഗാനിസ്താനിൽ നിന്നും യുഎസ് സൈന്യം നടത്തിയ പിന്മാറ്റത്തിലും ഒഴിപ്പിക്കൽ നടപടികളിലും ഖത്വർ മുഖ്യ പങ്ക് വഹിച്ചിരുന്നു. ആയിരക്കണക്കിന് വിദേശീയരേയും അഫ്ഗാനികളേയും കാബൂളിൽ നിന്നും രക്ഷപ്പെടുത്തിയതിൽ ഖത്വർ നടത്തിയ ശ്രമങ്ങൾ പ്രശംസനീയമായിരുന്നു. എന്നാൽ അഫ്ഗാനിസ്താനിൽ അധികാരം സ്ഥാപിച്ച താലിബാൻ നേതാക്കളുമായി വ്യക്തമായ കരാറില്ലാതെ ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കാനാകില്ലെന്ന് ഖത്വർ വ്യക്തമാക്കി. 

താലിബാൻ്റെ വ്യക്തമായ കരാറില്ലാതെ കാബുൾ എയർപോർട് ഏറ്റെടുക്കാനാകില്ലെന്ന് ഖത്വർ

എല്ലാ കാര്യങ്ങളും വളരെ വ്യക്തമായും കൃത്യമായും അഭിസംബോധന ചെയ്യപ്പെടണം. അല്ലാത്ത പക്ഷം എയർപോർടിൻ്റെ ഉത്തരവാദിത്വം ഞങ്ങൾക്ക് ഏറ്റെടുക്കാനാകില്ല- ഖത്വർ വിദേശകാര്യ മന്ത്രി, ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ തനി പുറത്തുവിട്ട വാർത്ത കുറിപ്പിൽ വ്യക്തമാക്കി. ഇപ്പോഴും ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. 

യുഎസ് പിൻവാങ്ങിയതിന് ശേഷം നിരവധി തവണ ഖത്വർ കാബൂളിലേയ്ക്ക് വിമാന സെർവീസുകൾ നടത്തിയിരുന്നു. താലിബാൻ അധികാരം പിടിച്ചെടുത്തതോടെ 120,000 പേർ കാബൂളിൽ നിന്നും വിവിധ രാജ്യങ്ങളിലേയ്ക്ക് പറന്നിരുന്നു.
  
SUMMARY: Doha: Qatar warned Tuesday it would not take responsibility for Kabul airport without 'clear' agreements with all involved, including the Taliban, about its operations.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia