Follow KVARTHA on Google news Follow Us!
ad

വിനോദയാത്രയ്ക്കിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് നടിയും കാമുകനും മുങ്ങി മരിച്ചു; മരണം അടുത്തമാസം വിവാഹനിശ്ചയം നടക്കാനിരിക്കെ

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Goa,News,Actress,Cinema,Accidental Death,National,
പനാജി: (www.kvartha.com 21.09.2021) വിനോദയാത്രയ്ക്കിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് മറാത്തി നടിയും കാമുകനും മുങ്ങി മരിച്ചു. 25കാരിയായ നടി ഈശ്വരി ദേശ് പാണ്ഡെയും സുഹൃത്ത് ശുഭം ഡെഡ്ജുമാണ് മരിച്ചത്. വീഴ്ചയെ തുടര്‍ന്ന് ഡോര്‍ ലോകായതോടെ ഇരുവരും മുങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബാഗ - കലാന്‍ഗൂട് പാലത്തിലാണ് ദുരന്തം നടന്നത്.

Pune-based Ishwari Deshpande dies in car accident in Goa, Goa, News, Actress, Cinema, Accidental Death, National

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈശ്വരി അഭിനയിച്ച മറാത്തി, ഹിന്ദി സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായത്. തുടര്‍ന്ന് അവധി ആഘോഷിക്കാനായി ഇരുവരും സെപ്റ്റംബര്‍ 15നാണ് ഗോവയിലേക്ക് പോയത്. അര്‍പോറ ഗ്രാമത്തിനടുത്ത ഇടുങ്ങിയ റോഡില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപോര്‍ടുകള്‍. പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. പാലത്തില്‍ ഇടിച്ച് കാര്‍ പുഴയുടെ ആഴത്തിലേക്ക് പതിക്കുകയും ഡോര്‍ ലോകായതിനെ തുടര്‍ന്ന് ഇരുവരും അതില്‍ കുടുങ്ങി മുങ്ങി മരിക്കുകയുമായിരുന്നു.

ഇരുവരും ദീര്‍ഘനാളായി സുഹൃത്തുക്കളാണ്. അടുത്തമാസം ഇരുവരുടെയും വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് അപകടം. ഏഴു മണിയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Keywords: Pune-based Ishwari Deshpande dies in car accident in Goa, Goa, News, Actress, Cinema, Accidental Death, National.

Post a Comment