ഇൻഡ്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർടിയുടെ ജനാധിത്യം നഷ്ട്ടപ്പെട്ടിട്ട് വർഷങ്ങളാകുന്നു; കോണ്‍ഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പി എസ് പ്രശാന്ത്

 


തിരുവനന്തപുരം: (www.kvartha.com 15.09.2021) കോണ്‍ഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പി എസ് പ്രശാന്ത്. ലോക ജനാധിപത്യ ദിനവുമായി ബന്ധപ്പെട്ട ഫേസ്ബുക് കുറിപ്പില്‍ കോൺഗ്രസിൽ ജനാധിത്യം നഷ്ട്ടപ്പെട്ടിട്ട് വർഷങ്ങളാകുന്നു എന്നാണ് പ്രശാന്ത് പറഞ്ഞത്. ജനാധിപത്യ പ്രക്രിയയിലൂടെ സംഘടനാ തെരെഞ്ഞെടുപ്പ് നടന്നിട്ട് ഇന്നേക്ക് ഏകദേശം 30 വർഷം പൂർത്തിയാകുന്നുവെന്നും അദ്ദേഹം കുറിച്ചു.

ദില്ലിയില്‍ പുതുതായി രൂപം കൊണ്ടിരിക്കുന്ന ജി-23 എന്ന ജനാധിപത്യവാദികളും ആവശ്യപ്പെടുന്നത് കോൺഗ്രസിൽ തെരെഞ്ഞെടുപ്പ് നടത്തി സ്ഥായിയായ ഒരു പ്രസിഡന്‍റ് വേണമെന്നാണ്. അപ്പോഴും 'ഹൈകമാൻഡ് ' എന്ന സംവിധാനം ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി ഏകാധിപത്യത്തിന്‍റെ പടുകുഴിലേക്ക് നയിച്ച് കൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

ഇൻഡ്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർടിയുടെ ജനാധിത്യം നഷ്ട്ടപ്പെട്ടിട്ട് വർഷങ്ങളാകുന്നു; കോണ്‍ഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പി എസ് പ്രശാന്ത്

പി എസ് പ്രശാന്തിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സെപ്തബർ 15 ലോക ജനാധിപത്യ ദിനം ...
ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിൽ ജനാധിത്യം നഷ്ട്ടപ്പെട്ടിട്ട് വർഷങ്ങളാകുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ സംഘടനാ തെരെഞ്ഞെടുപ്പ് നടന്നിട്ട് ഇന്നേക്ക് ഏകദേശം 30 വർഷം പൂർത്തിയാകുന്നു.

ഒടുവിലത്തെ തെരെഞ്ഞെടുക്കപ്പെട്ട KPCC പ്രസിഡന്റ് ശ്രീ വയലാർ രവിയായിരുന്നു. പരാജയപ്പെട്ടത് ശ്രീ ഏ കെ ആന്റെണിയും. അതിന് ശേഷം കോൺഗ്രസിൽ നോമിനേഷനുകളുടെ കാലമായി. ഓരോ തെരെഞ്ഞെടുപ്പ് കഴിയുമ്പോഴും അതിന്റെ ഉത്തരവാദിത്വം നിലവിലെ നേതൃത്വത്തിന്റെ ചുമലിൽ ചാരി പുതിയ നേതൃത്വത്തെ 'ഹൈക്കമാൻഡ് 'നോമിനേറ്റ് ചെയ്യപ്പെടുന്ന രീതി തുടർന്ന് കൊണ്ടേയിരിക്കുന്നു. ഇത്തവണയും സംഭവിച്ചത് അതിന്റെ തനിയാവർത്തനം തന്നെയാണ്. പരാജയം എന്ത് കൊണ്ട് എന്ന ആത്മ പരിശോധന നടക്കുന്നേ ഇല്ല.

ഡൽഹിയിൽ പുതുതായി കോൺഗ്രസിൽ രൂപം കൊണ്ടിരിക്കുന്ന G-23 എന്ന ജനാധിപത്യവാദികളും ആവശ്യപ്പെടുന്നത് കോൺഗ്രസിൽ തെരെഞ്ഞെടുപ്പ് നടത്തി സ്ഥായിയായ ഒരു പ്രസിഡന്റ് വേണമെന്നാണ്.
അപ്പോഴും 'ഹൈക്കമാൻഡ് ' എന്ന സംവിധാനം ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി ഏകാധിപത്യത്തിന്റെ പടുകുഴിലേക്ക് നയിച്ച് കൊണ്ടേയിരിക്കുന്നു
ജനാധിപത്യവും ഉൾപ്പാർട്ടി ജനാധിപത്യവും തൊട്ട് തീണ്ടാതെ ..!
കോൺഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ ..!!


Keywords:  News, Kerala, State, Top-Headlines, Facebook Post, Facebook, Congress, UDF, Criticism, PS Prashanth, PS Prashanth Facebook post against Congress.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia