Follow KVARTHA on Google news Follow Us!
ad

കവിയും വിവര്‍ത്തകനും അധ്യാപകനുമായിരുന്ന പ്രൊഫ. സുന്ദരം ധനുവച്ചപുരം അന്തരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,hospital,Treatment,Dead,Obituary,Kerala,
തിരുവനന്തപുരം: (www.kvartha.com 22.09.2021) കവിയും വിവര്‍ത്തകനും അധ്യാപകനുമായിരുന്ന പ്രൊഫ. സുന്ദരം ധനുവച്ചപുരം അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 മണിയോടെ തിരുവനന്തപുരം മെഡികെല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.

വിവിധ സര്‍കാര്‍ കോളജുകളില്‍ മലയാളം അധ്യാപകനായും ഗവ. ആര്‍ട്‌സ് കോളജ്- തിരുവനന്തപുരം, ഗവ. സംസ്‌കൃത കോളജ്- പട്ടാമ്പി, യൂനിവേഴ്‌സിറ്റി കോളജ്- തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രിന്‍സിപെലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Prof. who was a poet, translator and teacher. Sundaram Dhanuvachchapuram passed away, Thiruvananthapuram, News, Hospital, Treatment, Dead, Obituary, Kerala

മുപ്പതുവര്‍ഷത്തെ സേവനത്തിനു ശേഷം യൂനിവേഴ്‌സിറ്റി കോളജില്‍ പ്രിന്‍സിപെല്‍ ആയിരിക്കെ, 1993-ല്‍ വിരമിച്ചു. അനന്തരം സംസ്‌കൃത യൂനിവേഴ്‌സിറ്റിയില്‍ മൂന്നുവര്‍ഷം പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ അന്തരിച്ച ഡോക്ടര്‍ കെ എസ് അമ്മുക്കുട്ടി (അസി. ഡയറക്ടര്‍, ആരോഗ്യവകുപ്പ്) മക്കള്‍: രാജേഷ്, രതീഷ്.

കന്നിപ്പൂക്കള്‍, ഇനിയും ബാക്കിയുണ്ട് ദിനങ്ങള്‍, ബില്ഹണകവിയുടെ ചൗരപഞ്ചാശിക, ടാഗോറിന്റെ ഉദ്യാനപാലകന്‍, വിദ്യാപതിയുടെ പ്രേമഗീതങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

FB: Prof. who was a poet, translator and teacher. Sundaram Dhanuvachchapuram passed away, Thiruvananthapuram, News, Hospital, Treatment, Dead, Obituary, Kerala.

Post a Comment