മഞ്ചേരി: (www.kvartha.com 18.09.2021) പണം നല്‍കുന്നവര്‍ക്ക് സ്രവപരിശോധന പോലും നടത്താതെ കോവിഡ് നെഗറ്റീവ് സെര്‍ടിഫികറ്റ് നല്‍കുന്നുവെന്ന
സംഭവത്തില്‍ ലാബ് അടപ്പിച്ചു. ആധാര്‍ കാര്‍ഡും പണവും നല്‍കിയാല്‍ സ്രവ പരിശോധന പോലുമില്ലാതെ സ്വകാര്യ ലാബില്‍ കോവിഡ് നെഗറ്റീവ് സെര്‍ടിഫികറ്റ് നല്‍കുന്നത് വാര്‍ത്തയായതിന് പിന്നാലെയാണ് നടപടി. മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബിനെതിരെയാണ് നടപടി.

സ്വകാര്യ ലാബില്‍ സ്രവപരിശോധന നടത്താതെ നെഗറ്റീവ് സെര്‍ടിഫികറ്റ് നല്‍കുന്നത് വാര്‍ത്തയായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ലാബില്‍ പരിശോധന നടത്തുകയായിരുന്നു. ഡെപ്യൂടി മെഡികല്‍ ഓഫിസര്‍ ഡോ. കെ പി അഫ്‌സല്‍, മെഡികല്‍ കോളജ് സൂപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍, ഡെപ്യൂടി സൂപ്രണ്ട് ഡോ. ഷീന ലാല്‍, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. അനിത, ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഡോ. എം സി നിഷിത്ത്, അഡ്മിനിസ്‌ട്രേഷന്‍ മെഡികല്‍ ഓഫിസര്‍ ഡോ. നവ്യ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന നടന്നത്.
പ്രാഥമികാന്വേഷണത്തില്‍ തന്നെ സര്‍കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് ലാബ് പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതോടെ മഞ്ചേരി നഗരസഭാ സെക്രടറിയാണ് മുനിസിപല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേന സ്ഥാപനം അടച്ചുപൂട്ടാന്‍ നോടിസ് നല്‍കിയത്. ഇവിടെ നടന്ന ക്രമക്കേട് കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് വിശദമാക്കി.